വാഹനത്തിന് പിഴയുണ്ടെന്ന വ്യാജ സന്ദേശം; കൊണ്ടോട്ടി സ്വദേശിക്ക് 3.89 ലക്ഷം രൂപ നഷ്ടമായി | Kondotty cyber fraud

കൊണ്ടോട്ടി:വാഹനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന് അറിയിച്ച് ഫോണിലെത്തിയ സന്ദേശത്തിലെ ലിങ്കിൽ പ്രവേശിച്ച കൊണ്ടോട്ടി സ്വദേശിക്ക് 3,89,496 രൂപ നഷ്ടമായി (Kondotty cyber fraud). നമ്പോലൻകുന്ന് സ്വദേശിയായ 41-കാരനാണ് സൈബർ തട്ടിപ്പിനിരയായത്.
കഴിഞ്ഞ എട്ടിന് ഉച്ചയോടെയാണ് വാഹനത്തിന് പിഴ അടയ്ക്കാനുണ്ടെന്ന അറിയിപ്പും ഓൺലൈനായി പണമടയ്ക്കാനുള്ള ലിങ്കും ഉൾപ്പെട്ട സന്ദേശം ഇദ്ദേഹത്തിന്റെ ഫോണിലെത്തിയത്. ലിങ്കിൽ പ്രവേശിച്ച് പരിശോധിച്ചപ്പോൾ പരിവാഹൻ ആപ്പ് തുറന്നുവന്നതായാണ് വിവരം. തുടർന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നൽകാൻ ആവശ്യപ്പെട്ടു.
വാഹന നമ്പർ നൽകിയതിന് പിന്നാലെ ബാങ്ക് അക്കൗണ്ടിൽനിന്ന് പത്ത് തവണകളിലായി ആകെ 3,89,496 രൂപ പിൻവലിക്കപ്പെടുകയായിരുന്നു. പണം നഷ്ടമായതോടെയാണ് തട്ടിപ്പിനിരയായ വിവരം തിരിച്ചറിഞ്ഞത്. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Summary:
A 41-year-old man from Nambolankunnu in Kondotty lost ₹3,89,496 after responding to a fraudulent message claiming that a traffic fine was pending on his vehicle. After opening the payment link and entering his vehicle number, money was withdrawn from his bank account in ten transactions. Kondotty Police have registered a case and started an investigation.




