Skip to content
November 15, 2026
⌕

സാമൂഹിക മാധ്യമത്തിലൂടെ കമാൻഡർക്ക് വധഭീഷണി. സി.ആർ.പി.എഫ് ജവാനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. നടപടി അസം സ്വദേശിയായ പ്രൊബേഷണറി കോൺസ്റ്റബിളിനെതിരെ. ഗുരുതര അച്ചടക്കലംഘനത്തിൽ ബറ്റാലിയൻ തല അന്വേഷണത്തിന് പിന്നാലെയാണ് പുറത്താക്കൽ

November 14, 2026
Share this post to

ന്യൂഡൽഹി: സാമൂഹിക മാധ്യമത്തിലൂടെ മേലുദ്യോഗസ്ഥനായ കമാൻഡറെ വധിക്കുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ ജവാനെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി.ആർ.പി.എഫ്) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. 

അസം സ്വദേശിയായ പ്രൊബേഷണറി കോൺസ്റ്റബിൾ പിനാക് നാഥിനെയാണ് ഗുരുതരമായ അച്ചടക്കലംഘനത്തിന്റെ പേരിൽ വെള്ളിയാഴ്ച സേനയിൽ നിന്ന് പുറത്താക്കിയത്.

ജമ്മു കശ്മീരിലെ ദോഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.ആർ.പി.എഫിന്റെ 33-ാം ബറ്റാലിയനിലെ ആൽഫ കമ്പനിയിലായിരുന്നു പിനാക് നാഥ് സേവനമനുഷ്ഠിച്ചിരുന്നത്.

അടുത്തിടെ മാത്രം സേനയിൽ ചേർന്ന ഇയാൾ, സമൂഹ മാധ്യമത്തിലൂടെ കമാൻഡറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നു. 

ഒരു സേനാംഗം തന്നെ മേലുദ്യോഗസ്ഥനെതിരെ പരസ്യമായി വധഭീഷണി മുഴക്കിയത് ഉന്നത സേനാ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ വിഷയം ഗൗരവമായി എടുക്കുകയായിരുന്നു.

തുടർന്ന് ബറ്റാലിയൻ കമാൻഡിങ് ഓഫീസറുടെ നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി. ഭീഷണി സന്ദേശങ്ങളുടെ ആധികാരികതയും മറ്റ് വിവരങ്ങളും ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ജവാനെതിരെ കർശന നടപടിയിലേക്ക് കടന്നത്. 

അച്ചടക്കസേനയിൽ ഒരിക്കലും അംഗീകരിക്കാനാവാത്ത പെരുമാറ്റമാണെന്ന് വിലയിരുത്തി, ബറ്റാലിയൻ തല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിനാക് നാഥിനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ അധികൃതർ ഉത്തരവിടുകയായിരുന്നു.

Get more updates from Pudukad News on Google