Skip to content
November 15, 2026
⌕

മലവിസർജനം നടത്തിയെന്ന് ആരോപിച്ച് മൂന്ന് വയസ്സുകാരനെ മർദിച്ച സംഭവം; അങ്കണവാടി അധ്യാപികയ്ക്കെതിരെ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

November 14, 2026
Share this post to

കോഴിക്കോട്: കൊയിലാണ്ടി കൊടക്കാട്ടുമുറിയിൽ അങ്കണവാടിയിൽ മലവിസർജനം നടത്തിയെന്ന് ആരോപിച്ച് മൂന്ന് വയസ്സുകാരനെ അധ്യാപിക മർദിച്ചെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. 

മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം മാനേജർ എന്നിവരോട് കമ്മിഷൻ വിശദീകരണം തേടി.


കുട്ടിയെ അധ്യാപിക മർദിച്ചതായി വീട്ടുകാരാണ് ആരോപിക്കുന്നത്. വ്യാഴാഴ്ച വീട്ടിലെത്തിയ കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്തിയത്. തുടർന്ന് കുട്ടിയോട് അന്വേഷിച്ചപ്പോഴാണ് അധ്യാപിക അടിച്ചതായി പറഞ്ഞതെന്നാണ് പിതാവിന്റെ പരാതി.


സംഭവത്തിൽ കുട്ടിയുടെ പിതാവ് പൊലീസിലും ചൈൽഡ് ലൈനിലും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികയെ ഐസിഡിഎസ് സസ്പെൻഡ് ചെയ്തു. 

അധ്യാപിക മർദിച്ചതായി മറ്റ് കുട്ടികളും പറഞ്ഞിട്ടുണ്ടെന്നും വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും പിതാവ് ആരോപിച്ചു.

Get more updates from Pudukad News on Google