Skip to content
November 15, 2026
⌕

ആലപ്പുഴ ജില്ലാതല മദ്രസ്സ വിദ്യാർത്ഥി ഫെസ്റ്റിന് വിളംബര ജാഥയോടെ അമ്പലപ്പുഴയിൽ തുടക്കം

November 14, 2026
Share this post to

അമ്പലപ്പുഴ: സമസ്ത കേരള ജംഇയ്യത്തുൽ മു അല്ലിമീൻ ആലപ്പുഴ ജില്ലാ തല മദ്രസ്സ വിദ്യാർത്ഥി ഫെസ്റ്റിന് അമ്പലപ്പുഴയിൽ വിളംബര ജാഥയോടെ തുടക്കമായി. 

കാക്കാഴം കമ്പി വളപ്പ് മദ്രസ്സയിൽ നിന്ന് ആരംഭിച്ച നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത വിളംബര ജാഥയ്ക്ക് സമസ്ത ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഹനീഫ് ബാഖവി പതാക സ്വാഗത സംഘം ചെയർമാൻ ഇബ്രാഹിം കുട്ടി വിളക്കേഴത്തിന്  കൈമാറി വിളംബര ജാഥ ഉദ്ഘാടനം ചെയ്തു. 

തുടർന്ന് വിളംബര ജാഥ ജില്ലാ തല മദ്രസ്സ വിദ്യാർത്ഥി ഫെസ്റ്റിൻ്റെ പ്രധാന വേദിയായ നീർക്കുന്നം ഇജാബ കാമ്പസ്സിൽ സമാപിച്ചു. തുടർന്ന് മാവുങ്കൽ മുഹമ്മദ് മുസ്‌ലിയാർ ഖബറിടത്തിൽ നടന്ന കൂട്ട പ്രാർത്ഥനയ്ക്ക്  അബ്‌ദുള്ള തങ്ങൾ അൽ ഐദറൂസി നേതൃത്വം നൽകി. 

തുടർന്ന് ജില്ലാ തല മദ്രസ്സാ വിദ്യാർത്ഥി ഫെസ്റ്റ് “മുസാബഖ ” സമസ്‌ത കേരള മദ്രസ്സ മാനേജ്മെൻ്റ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കമാൽ എം മാക്കിയിൽ ഉദ്ഘാടനം ചെയ്തു. 

വിദ്യാർത്ഥികളുടെ ഇസ്‌ലാമിക കലാ വാസനകളെ  പ്രോത്സാഹിപ്പിയ്ക്കുവാൻ ഇത്തരത്തിലുള്ള മദ്രസ്സ വിദ്യാർത്ഥി ഫെസ്റ്റിന് കഴിയുമെന്ന് കമാൽ എം മാക്കിയിൽ പറഞ്ഞു. സ്വാഗതസംഘം ചെയർമാനും സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ടുമായ  ഇബ്രാഹിം കുട്ടി വിളക്കേഴം അദ്ധ്യക്ഷത വഹിച്ചു. 

മസ്ജിദുൽ ഇജാബ ചീഫ് ഇമാം സാജിദ് ബദ്‌രി കുമ്മനം പ്രാർത്ഥന നടത്തി. പി എ ശിഹാബുദിൻ മുസ്‌ലിയാർ, സമസ്ത കേരള ജം ഇയ്യത്തുൽ മുഅല്ലമീൻ വർക്കിംഗ് സെക്രട്ടറിയും സ്വാഗതസംഘം ജനറൽ കൺവീനറുമായ എ എം നവാബ് മുസ്‌ലിയാർ കാക്കാഴം,സി എ സലിം ചക്കിട്ട പറമ്പിൽ, നീർക്കുന്നം ഇജാബ ജനറൽ സെക്രട്ടറി ഷെരീഫ് മൂത്തേടം, എം അബ്ദുൾ ഖാദർ ദാരിമി കായംങ്കുളം, എ എം നിസാർ സിറാജി മാന്നാർ, കെ കെ എം സലിം ഫൈസി തൃക്കുന്നപ്പുഴ, അമ്പലപ്പുഴ മുഫത്തിഷ് അബ്‌ദുൾ ജലീൽ അ സ്ഹരി, ബദറുദ്ദിൻ നീർക്കുന്നം, മുഹമ്മദ് ഷാഫി മുസ്‌ലിയാർ അമ്പലപ്പുഴ, എൻ പി അബ്ദു നാസ്സർ മുസ്‌ലിയാർ ആലപ്പുഴ, ഇല്യാസ് ഫൈസി, സി എ സമീർ ഹുസൈൻ അഹ്‌സനി മണ്ണഞ്ചേരി, വി. എ സുലൈമാൻ ദാരിമി ചന്തിരൂർ, അമ്പലപ്പുഴ റെയ്ഞ്ച് പ്രസിഡൻ്റ് സലിം കമ്പി വളപ്പ്, റെയ്ഞ്ച് ട്രഷറർ യു നാസ്സർ, എസ് കെ എസ് ബി വി ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് സ്വഫ് വാൻ എന്നിവർ പ്രസംഗിച്ചു. 

രണ്ടാം ദിവസമായ ശനിയാഴ്ച രാവിലെ 7.30 മുതൽ നാല് വേദികളിലായി ഏഴ് വിഭാഗങ്ങളിൽ അൻപതിൽപ്പരം ഇനങ്ങളിൽ അഞ്ഞുറിൽപ്പരം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇസ്‌ലാമിക കലാ സാഹിത്യ മത്സരങ്ങളായ മുസാബഖ അരങ്ങേറും. 

എല്ലാ രണ്ട് വർഷം കൂടുതോറും നടത്തിവരാറുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഇസ്‌ലാമിക കലാ സാഹിത്യ മേളയാണ് മുസാബഖ. 

വൈകിട്ട് നടക്കുന്ന സമാപന സമ്മേളനവും അവാർഡ് ദാനവും കെ.സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ല മീൻ ജില്ലാ പ്രസിഡൻ്റ് പി. എ ഷിഹാബുദ്ധീൻ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിയ്ക്കും.  

മദ്രസ്സ മാനേജ്മെൻ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി. എ താഹ പുറക്കാട്  സമ്മാനദാനം നിർവഹിയ്ക്കും.     

Get more updates from Pudukad News on Google