Skip to content
November 15, 2026
⌕

ബെവ്‌കോ ചില്ലറ വില്പനശാലകളുടെ പ്രവർത്തന സമയം കുറയ്ക്കണം: എ. തങ്കപ്പൻ

November 14, 2026
Share this post to

 പാലക്കാട്‌ : കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പന ശാലകളിൽ വലിയൊരു ശതമാനവും വനിതകൾ ആയതുകൊണ്ടും രാത്രികാലങ്ങളിൽ ഏറെ വൈകിയാണ് ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകേണ്ട സാഹചര്യം ഉള്ളത്  എന്ന യാഥാർത്ഥ്യം മനസ്സിലാക്കി വിൽപ്പന അവസാനിപ്പിക്കുന്ന സമയത്തിൽ ഒരു മണിക്കൂർ കുറവ് വരുത്തി

പ്രവർത്തന സമയം  രാവിലെ 10 മുതൽ രാത്രി 8 വരെ എന്ന രീതിയിൽ ക്രമീകരിക്കണമെന്ന് ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ ഐ. എൻ. ടി. യു. സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ഡി.സി.സി ഓഫീസിൽ വച്ച് കൂടിയ സ്പെഷ്യൽ കൺവെൻഷനും മെമ്പർഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്തുകൊണ്ട്  ഡി. സി. സി പ്രസിഡന്റ് എ. തങ്കപ്പൻ സർക്കാരിനോടും മാനേജ്മെന്റിനോടുമായി ആവശ്യപ്പെട്ടു.നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട്  പ്രകാരം പൊതു അവധി നിശ്ചയിക്കുമ്പോൾ ചില്ലറ വില്പന ശാലകൾക്ക് കൂടി  ബാധകമാക്കുകയും മറ്റു പൊതു അവധികളിൽ പ്രവർത്തി എടുക്കേണ്ടി വരുന്ന ജീവനക്കാർക്ക് അവധിദിന വേതനവും പകരം അവധി( കോ മ്പൻസാറ്ററി ഓഫ്‌) എന്നിവ അനുവദിച്ചു നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
 സി.ഐ.ടി.യു വിട്ടു വന്ന അമ്പതോളം  ഓ

ളം ജീവനക്കാർക്ക് സുമേഷ് അച്യുതൻ എംഎൽഎ മെമ്പർഷിപ്പ് വിതരണവും നടത്തിയ യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കൊടുംബ് മോഹനൻ സ്വാഗതവും ജില്ലാ സെക്രട്ടറി തൃപ്പാളൂർ ശശി അധ്യക്ഷത  വഹിച്ചു. കെപിസിസി ജന : സെക്രട്ടറി സി ചന്ദ്രൻ മുഖ്യപ്രഭാഷണവും നടത്തി ഡിസിസി സെക്രട്ടറി  ഷെഫീഖ് മണ്ണൂർ, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം. സി സജീവൻ, സംസ്ഥാന സെക്രട്ടറിമാരായ എസ്.സൂര്യപ്രകാശ്, ഹക്കീം. എസ്, സംസ്ഥാന കമ്മിറ്റി അംഗം ജിതേഷ് കളത്തിങ്കൽ, പരമേശ്വരൻ, ബഷീർ പി. എ. ,സജീ.എസ്, സുധീഷ്.എം. സുരേഷ് കോങ്ങാട് എന്നിവർ പങ്കെടുത്ത് സംസാരിച്ചു

Get more updates from Pudukad News on Google