ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസ്: ചെയര്മാന് പ്രേംകുമാറിൻ്റെ അടുത്ത ബന്ധുക്കളേയും പ്രതിചേർത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: ബിഎൽഎം സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ സാമ്പത്തിക തിരിമറി കേസിൽ കൂടുതൽ പേരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് അന്വേഷണം.
പ്രേംകുമാറിൻ്റെ ഭാര്യ പ്രഭ, മകൻ, മരുമകൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പ്രതിചേർത്തത്.
ബിഎൽഎം സൊസൈറ്റി തുകയിൽ കൂടുതലും അടുത്ത ബന്ധുക്കളായ ഇവരുടെ അക്കൗണ്ടുകളിലേക്ക് വക മാറ്റി എന്ന കണ്ടെത്തലിലാണ് കേസിൽ പ്രേംകുമാറിൻ്റെ അടുത്ത ബന്ധുക്കളായ മൂന്ന് പേരെയും പ്രതിച്ചേർത്തത്.
സാമ്പത്തിക തിരിമറി നടന്ന കാലത്തെ ഡയറക്ടർ ബോർഡ് അംഗങ്ങളെയും കേസിൽ പ്രതികളാക്കിയാണ് നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്.
പുതുതായി പ്രതി ചെയ്തവരെ അറസ്റ്റ് ചെയ്യാനുമാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. അതേസമയം പ്രേംമുകാറിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കവും ക്രൈംബ്രാഞ്ച് സജീവമാക്കിയിട്ടുണ്ട്. പ്രേംകുമാർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.




