ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും എതിരായ ഏതൊരു കടന്നുകയറ്റത്തെയും ശക്തമായി എതിർത്ത് ജിസിസി

കുവൈത്ത്: ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങളുടെ സുരക്ഷയെയും പരമാധികാരത്തെയും ഹനിക്കുന്ന ഏതൊരു നടപടിയെയും ശക്തമായി തള്ളിക്കളയുന്നതായി ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി മുതൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ഏഴായിരത്തിലധികം (7,000) മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതായി അൽബുദൈവി ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയെ അറിയിച്ചു.
മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം ആക്രമണങ്ങളെ ഗൗരവമായി കാണണമെന്നും അദ്ദേഹം രക്ഷാസമിതിയിൽ ആവശ്യപ്പെട്ടു.
Get more updates from Pudukad News on Google




