Skip to content
November 15, 2026
⌕

സംസാരിക്കാന്‍ അനുവദിച്ചില്ല; ഉത്തരാഖണ്ഡില്‍ മൈക്ക് വലിച്ചെറിഞ്ഞ് കോണ്‍ഗ്രസ് എംഎൽഎ, സൗണ്ട് സ്റ്റാഫിനെ മര്‍ദിച്ചു

November 15, 2026
Share this post to

ഡെറാഡൂൺ : ഉത്തരാഖണ്ഡില്‍ പൊതുപരിപാടിയില്‍ കോണ്‍ഗ്രസ് എംഎൽഎയുടെ പരാക്രമണം. പരിപാടിയിൽ സംസാരിക്കുന്നതിനിടെ മൈക്ക് ഓഫായതിനെ തുടർന്ന് എംഎൽഎ വേദിയിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു.

ജൗൽജിബി മേളയുടെ ഉദ്ഘാടന വേദിയിൽ പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ധർച്ചുല എംഎൽഎ ഹരീഷ് സിങ് ധാമിയുടെ പരാക്രമം. 

മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പങ്കെടുത്ത വേദിയിൽ നടന്ന നാടകീയ സംഭവങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മൈക്ക് വലിച്ചെറിഞ്ഞതിന് പിന്നാലെ വേദിയിലേക്ക് ഇറങ്ങി വന്ന് സൗണ്ട് സ്റ്റാഫിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. വേദിയിലുണ്ടായിരുന്ന കസേരയെടുത്ത് സൗണ്ട് സിസ്റ്റം തകർക്കാൻ വരെ ശ്രമിച്ചതായി ദൃശ്യങ്ങളിൽ കാണാം.

ജൗൽജിബി മേളയുടെ അധ്യക്ഷനാണ് താനെന്നും പിന്നെന്തുകൊണ്ട് സംസാരിക്കാൻ അനുവദിച്ചില്ലെന്നും ആരോപിച്ചായിരുന്നു മുഖ്യമന്ത്രി മടങ്ങിയതിന് പിന്നാലെയാണ് വേദിയിലുണ്ടായിരുന്ന എംഎൽഎയും അനുഭാവികളും ചേർന്നുള്ള കയ്യാങ്കളി. 

സംഭവത്തിന് പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെ ‘ഭീരു’ എന്ന് വിളിച്ച കോൺഗ്രസ് എംഎൽഎ, അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ തന്റെ മണ്ഡലത്തിൽ മത്സരിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. 

Get more updates from Pudukad News on Google