Skip to content
November 15, 2026
⌕

കുട്ടികളാണ് രാജ്യത്തിന്റെ യഥാർത്ഥ സമ്പത്ത്: ബി.എസ്. പിള്ള; ഒഐസിസി കുവൈത്ത് നെഹ്റു ജന്മ ദിനം ആഘോഷിച്ചു

November 15, 2026
Share this post to

കുവൈത്ത്: ഒഐസിസി കുവൈത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും ആധുനിക ഇന്ത്യയുടെ ശില്പിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 137-ാമത് ജന്മദിനം ഫർവാനിയ മെഡക്സ് ഓഡിറ്റോറിയത്തിൽ വിപുലമായി ആഘോഷിച്ചു.

ഒഐസിസി കുവൈത്ത് വൈസ് പ്രസിഡന്റ് ബിനു ചേമ്പാലയം അധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡന്റ് ബി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു.

ഭാരതത്തിന്റെ ജനാധിപത്യ, സോഷ്യലിസ്റ്റ്, മതേതര മൂല്യങ്ങൾക്ക് ശക്തമായ അടിത്തറ പാകിയ ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞനായിരുന്നു ജവഹർലാൽ നെഹ്റുവെന്ന് ബി.എസ്. പിള്ള പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രനിർമാണത്തിലും ആധുനിക ഇന്ത്യയുടെ വികസനത്തിലും അദ്ദേഹം വഹിച്ച പങ്ക് ചരിത്രപരമാണ്. ശാസ്ത്രസാങ്കേതിക വിദ്യ, ഉന്നത വിദ്യാഭ്യാസം, വ്യവസായവൽക്കരണം, കാർഷിക പുരോഗതി തുടങ്ങിയ മേഖലകളിൽ രാജ്യത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ നെഹ്റു നിർണായക പങ്കുവഹിച്ചു.

ഹൃദയത്തിൽ നിന്നും കുട്ടികളെ സ്നേഹിച്ച അദ്ദേഹം കുട്ടികളാണ്  രാജ്യത്തിന്റെ യഥാർത്ഥ  സമ്പത് എന്ന് വിശ്വസിച്ചു. അതുകൊണ്ടാണ്  അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുന്നത് എന്ന് കൂട്ടിച്ചേർത്തു.

ചടങ്ങിൽ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അലി, ജോബിൻ ജോസ്, ജനറൽ സെക്രട്ടറിമാരായ ഇലിയാസ് പുതുവച്ചേരി, നിബു ജേക്കബ്, രാമകൃഷ്ണൻ കള്ളാർ, റസാഖ് ചെറുതുരുത്തി, സെക്രട്ടറിമാരായ റെജി കോരുത്, സുഭാഷ് പി. നായർ, യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി, കൾച്ചറൽ വിഭാഗം കൺവീനർ നൗഷാദ് തിഡിൽ, വനിതാ വിഭാഗം ട്രഷറർ ടീബ ഇഞ്ചകലോടിൽ, ജയലളിതാ കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ജില്ലാ ഭാരവാഹികളായ റോയ് എബ്രഹാം, ഉബൈദ്, സി.കെ. വിൽസൺ ബത്തേരി ,സനിൽ തയ്യിൽ , അനിൽ ചീമേനി എന്നിവരും സാമൂഹിക പ്രവർത്തകൻ റഹീം ഹാജി നരിപറ്റയും ചടങ്ങിൽ ആശംസകൾ നേർന്നു.

ഒഐസിസി കുവൈത്ത് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ. നിസാം സ്വാഗതവും ട്രഷറർ സൂരജ് കണ്ണൻ നന്ദിയും രേഖപ്പെടുത്തി.

നെഹ്റുവിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകൾ സമാപിച്ചതു

Get more updates from Pudukad News on Google