Skip to content
November 15, 2026
⌕

എം പരിവാഹന്റെ പേരിൽ സൈബർ തട്ടിപ്പ് വ്യാപകം. വ്യാജ സന്ദേശങ്ങളും ആപ്പുകളും വഴി ലക്ഷങ്ങൾ നഷ്ടപ്പെടുന്നു. വ്യാജ ഇ-ചെല്ലാൻ സന്ദേശങ്ങൾ വഴിയാണ് കൂടുതൽ പണം നഷ്ടപ്പെടുന്നത്

November 15, 2026
Share this post to

കോട്ടയം: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക ആപ്പായ ‘എം പരിവാഹൻ’  എന്ന പേരിൽ ജനങ്ങളെ കബളിപ്പിച്ച് വൻതോതിൽ പണം തട്ടിയെടുക്കുന്ന സൈബർ റാക്കറ്റുകൾ സജീവമാകുന്നു.

വാഹന ഉടമകളെ ലക്ഷ്യമിട്ട് വ്യാജ ഇ-ചെല്ലാന്  നോട്ടീസുകൾ അയച്ചും, പ്ലേ സ്റ്റോറിലെ വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യിപ്പിച്ചുമാണ് ഈ തട്ടിപ്പുകൾ നടക്കുന്നത്. ദിവസേന നിരവധി പേരാണ് ഇത്തരം കെണികളിൽ അകപ്പെടുന്നത്.

വാഹന പരിശോധനാ ക്യാമറകളിൽ പതിഞ്ഞ പിഴയെന്ന വ്യാജേന ജനങ്ങളുടെ വാട്സാപ്പിലേക്കോ എസ്‌എംഎസിലേക്കോ സന്ദേശങ്ങളും ഒപ്പം ഒരു ലിങ്കും എത്തും.


ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒറിജിനൽ വെബ്‌സൈറ്റിനോട് സാദൃശ്യമുള്ള വ്യാജ സൈറ്റിലേക്ക് യൂസർ റീഡയറക്ട് ചെയ്യപ്പെടും. അവിടെ പിഴയടക്കാനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളോ യുപിഐ  പിന്നോ നൽകിയാൽ അക്കൗണ്ടിലുള്ള പണം മുഴുവൻ നഷ്ടപ്പെടും.


ഇത് ഡൗൺലോഡ് ചെയ്ത് വാഹന വിവരങ്ങൾ പരിശോധിക്കാൻ ശ്രമിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പുകാരുടെ കൈകളിൽ എത്തിച്ചേരുന്നു.

കഴിഞ്ഞ ദിവസം ഒരു ഇൻഷുറൻസ് ഏജന്റിന് വ്യാജ ആപ്പ് വഴി രണ്ടര ലക്ഷത്തോളം രൂപയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്. വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്തും ആപ്പുകൾ ഡൗൺലോഡ് ചെയ്തും സംസ്ഥാനത്ത് നിരവധി പേർക്കാണ് ഇതിനോടകം വലിയ തുക നഷ്ടമായിട്ടുള്ളത്.


 ഏതെങ്കിലും തരത്തിലുള്ള ട്രാഫിക് പിഴയോ ഇ-ചെല്ലാനോ അടയ്‌ക്കേണ്ടി വന്നാൽ ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം ഉപയോഗിക്കുക. വാട്സാപ്പിൽ വരുന്ന അപരിചിതമായ ലിങ്കുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്.


 എം പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ അത്  ഔദ്യോഗിക ആപ്പ് തന്നെയാണെന്ന് ഉറപ്പുവരുത്തുക.  ബാങ്ക് വിവരങ്ങളോ ഒടിപിയോ ആരുമായും ഫോണിലൂടെയോ വ്യാജ ആപ്പുകളിലൂടെയോ പങ്കുവെക്കാതിരിക്കുക.

സൈബർ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന പോർട്ടലിലോ പരാതി രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടാൽ ആദ്യമണിക്കൂറിൽ തന്നെ റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുക. ഇത് പണം ഫ്രീ സ് ചെയ്യുന്നതിന് അടക്കം ഉപകാരപ്രദമാകും.

Get more updates from Pudukad News on Google