ഡബ്ലിൻ എയർപോർട്ടിൽ നിന്ന് യാത്രതിരിച്ച ബസ് യാത്രക്കാരെ ഉൾപ്പെടെ തോക്കു ചൂണ്ടി തട്ടിയെടുത്തു

ഡബ്ലിൻ -കോർക്ക് ബസ് യാത്രക്കാരെ മറ്റൊരു തോക്ക് ചൂണ്ടി തട്ടിയെടുത്തു.അയർലണ്ടിൽ ഡബ്ലിനിൽനിന്ന് കോർക്കിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് തോക്കുചൂണ്ടി തട്ടിയെടുത്തു. സംഭവത്തിൽ ഡ്രൈവറെ തോക്കു ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ 34 വയസ്സുകാരനെ യാത്രക്കാർ ഇടപെട്ട് കീഴടക്കി. ബെൽഫാസ്റ്റ് സ്വദേശിയായ ഇയാളെ കോർക്കിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും.
ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഡബ്ലിൻ എയർപോർട്ടിൽ നിന്ന് പുലർച്ചെ ഒരു മണിക്ക് പുറപ്പെട്ട സ്വകാര്യ സിറ്റി ലിങ്ക് (സിറ്റിലിങ്ക്) ബസ്, ഏകദേശം 3.30-ഓടെ കോർക്കിലെ വാട്ടർഗ്രാസ്ഹിൽ ഭാഗത്തുള്ള എൻ8 ടോൾ ബൂത്തിന് സമീപമെത്തിയപ്പോഴാണ് അക്രമശ്രമമുണ്ടായത്.ബസിൻ്റെ ഡ്രൈവറുടെ അടുത്തെത്തിയ 34കാരൻ കൈവശമുണ്ടായിരുന്ന തോക്ക് പുറത്തെടുത്ത് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയായിരുന്നു. വാഹനം നിർത്താതെ മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് ഇയാൾ വ്യക്തമായ നിർദ്ദേശങ്ങളൊന്നും നൽകിയിരുന്നില്ല.
സംഭവസമയത്ത് ബസിൽ പത്ത് യാത്രക്കാരുണ്ടായിരുന്നു. ഇവരിൽ രണ്ടുപേർക്ക് ധൈര്യപൂർവം ഇടപെട്ട് ഇയാളെ ബലമായി കീഴടക്കുകയും കൈവശമുണ്ടായിരുന്ന തോക്കും കത്തിയും പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ഡ്രൈവർ ഗാർഡയെ വിവരമറിയിച്ചു. ടോൾ ബൂത്തിന് സമീപം ബസ് നിർത്തിയതോടെ സ്ഥലത്തെത്തിയ ഗാർഡ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.തോക്ക് അനധികൃതമായി കൈവശം വെച്ചതിനും ബസ് തട്ടിയെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഫെർമോയ് ഗാർഡ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേറ്റ് ആക്ട് 1939-ലെ സെക്ഷൻ 30 പ്രകാരമായിരുന്നു കസ്റ്റഡി.
ശനിയാഴ്ച രാത്രി ഡയറകർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ (ഡിപിപി) പ്രതിക്കെതിരെ ആയുധവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്താൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. തുടർന്ന് ഞായറാഴ്ച കോർക്കിൽ നടക്കുന്ന പ്രത്യേക കോടതി സിറ്റിംഗിൽ ഇയാളെ ഹാജരാക്കും.യാത്രക്കാരുടെ സമയോചിതമായ ഇടപെടലാണ് ബസ് തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെടുത്തുന്നതിൽ നിർണ്ണായകമായത്.




