വിലയും കാതറൈനും ഇന്ത്യയിലേക്ക്; നാലു വർഷത്തിനു ശേഷം രാജകുമാരിയുടെ ആദ്യ അന്താരാഷ്ട്ര ഔദ്യോഗിക ചടങ്ങ്

ബ്രിട്ടൻ്റെ കിരീടാവകാശി വില്യം രാജകുമാരനും ഭാര്യ കാതറൈൻ രാജകുമാരിയും (കെയ്റ്റ് മിഡിൽട്ടൺ) ഇന്ത്യയിലേക്ക്. രാജകുമാരി കാൻസർ ബാധിതയായെന്നു പ്രഖ്യാപിച്ച 2024 ജനുവരിക്കു ശേഷം അവരുടെ ആദ്യ അന്തര യാത്രയാണിത്.
വില്യം സ്ഥാപിച്ച പരിസ്ഥിതി പുരസ്കാരം എർത്ത്ഷോട്ട് പ്രൈസ് വിതരണം ചെയ്യാൻ ചൊവ്വ അവർ മുംബൈയിൽ എത്തുമെന്ന് കെൻസിംഗ്ടൺ കൊട്ടാരം അറിയിച്ചു.
2022ൽ ഈ പുരസ്കാര വിതരണത്തിനു രണ്ടുപേരും ബോസ്റ്റണിൽ എത്തിയിരുന്നു. എന്നാൽ 2024ൽ കാതറൈൻ ചികിത്സ ആരംഭിച്ച ശേഷം അവരുടെ അന്താരാഷ്ട്ര യാത്രകൾ ചുരുക്കി. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം അവർ ആദ്യം സഞ്ചരിച്ചത് മേയിൽ ഇറ്റലിയിലേക്കാണ്. ആദ്യ ചടങ്ങു പക്ഷെ മുംബൈയിൽ ആയിരിക്കും.
ഇന്ത്യാ യാത്ര ഒരു പതിറ്റാണ്ടു കഴിഞ്ഞു. 2016ൽ അവർ ഇരുവരും മുംബൈ, ഡൽഹി, അസം എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. ആഗ്രയിൽ താജ് മഹലും കണ്ടു. ചൊവ്വച്ചയാണ് അവാർഡ് ദാനമെങ്കിലും രാജ ദമ്പതികൾ മുംബൈയിൽ കുറെ ദിവസം ഉണ്ടാവും.




