Skip to content
November 17, 2026
⌕

എരുമേലിയിൽ കൊറിയർ പാഴ്‌സലിൽ 310 കുപ്പി നിരോധിത ലഹരിമരുന്ന് പിടികൂടി | Erumeli drug seizure

November 17, 2026
Share this post to
Day Against Drug Abuse

എരുമേലി: കൊറിയർ ഓഫീസിൽ പാഴ്‌സലായി എത്തിയ 310 കുപ്പി നിരോധിത ലഹരിമരുന്ന് പൊലീസ് പിടിച്ചെടുത്തു (Erumeli drug seizure). മെഫെന്റർമൈൻ സൾഫേറ്റ് ഇഞ്ചക്ഷൻ (Mephentermine Sulphate Injection) ആണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരിശേഖരം കണ്ടെത്തിയത്.

പിടിച്ചെടുത്ത മരുന്നിന് ലഹരിവിപണിയിൽ ലക്ഷങ്ങൾ വിലവരുമെന്നാണ് വിവരം. കണ്ടെടുത്ത 310ഓളം കുപ്പി മരുന്നുകൾ തുടർനടപടികൾക്കായി കോട്ടയം ഡ്രഗ് കൺട്രോൾ വകുപ്പിന് കൈമാറി.

റോഡ് മാർഗമുള്ള പരിശോധനകൾ ശക്തമായതോടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് കൊറിയർ സർവീസുകൾ വഴി ലഹരിവസ്തുക്കൾ എത്തിക്കാനുള്ള നീക്കമാണിതെന്നാണ് പ്രാഥമിക നിഗമനം. ശബരിമല തീർത്ഥാടനകാലത്തെ തിരക്ക് മുതലെടുത്ത് വിതരണം ചെയ്യാനാണോ മരുന്നുകൾ എത്തിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

പാഴ്‌സൽ അയച്ചവരെയും അത് കൈപ്പറ്റാനെത്തേണ്ടവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ലഹരിമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Story Summary:
Police seized around 310 bottles of Mephentermine Sulphate Injection from a courier office in Erumeli following a tip-off. The consignment has been handed over to the Kottayam Drug Control Department, while investigators are examining whether it was intended for distribution during the pilgrimage season.

Get more updates from Pudukad News on Google