Skip to content
November 17, 2026
⌕

സ്കൂൾ വിദ്യാർഥികൾക്ക് ഓട്ടോയിൽ വച്ച് അശ്ലീല വീഡിയോ കാണിച്ചെന്ന് പരാതി; 64കാരനായ ഡ്രൈവർ അറസ്റ്റിൽ | Panoor news

November 17, 2026
Share this post to
Panoor news

പാനൂർ: കണ്ണൂർ മൊകേരിയിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികൾക്ക് ഓട്ടോറിക്ഷയ്ക്കുള്ളിൽ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചെന്ന പരാതിയിൽ ഡ്രൈവർ അറസ്റ്റിൽ (Panoor news). മൊകേരി മുത്താറിപീടിക കല്ലുള്ള പറമ്പത്ത് കെ.പി. ഇബ്രാഹിം (64) ആണ് പാനൂർ പൊലീസിന്റെ പിടിയിലായത്. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങാൻ ഓട്ടോറിക്ഷയിൽ കയറിയ മൂന്ന് വിദ്യാർഥികൾക്കുനേരെയാണ് ഡ്രൈവറുടെ അതിക്രമമുണ്ടായതെന്നാണ് പരാതി. യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ചെന്നും ബ്ലൂടൂത്ത് സ്പീക്കർ വഴി അവയുടെ ശബ്ദം ഓട്ടോറിക്ഷയിൽ ഉച്ചത്തിൽ കേൾപ്പിച്ചെന്നുമാണ് ആരോപണം.

ഡ്രൈവറുടെ ശല്യം സഹിക്കാനാകാതെ വിദ്യാർഥിനികൾ പാതിവഴിയിൽ ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങി. തുടർന്ന് സമീപത്തെ വ്യാപാരിയെ കണ്ട് തങ്ങൾക്കുണ്ടായ ദുരനുഭവം വിവരിച്ചു. വ്യാപാരി വിവരം അറിയിച്ചതിനെ തുടർന്ന് പാനൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പ്രതിയെ കണ്ടെത്തുന്നതിനായി സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. തുടർന്ന് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷജീറിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച രാത്രിയോടെ പൊന്ന്യം പാലം ഭാഗത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

പ്രിൻസിപ്പൽ എസ്.ഐ മുഹമ്മദ് ഷജീർ, എസ്.ഐ രജിലേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷംസീർ, സിവിൽ പൊലീസ് ഓഫീസർ ഷൈൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Story Summary:
A 64-year-old autorickshaw driver was arrested in Panoor, Kannur, for allegedly showing obscene videos to three school students during their journey home. A case has been registered under the POCSO Act, and the accused has been remanded in custody.

Get more updates from Pudukad News on Google