ഇസ്രായേലി സ്പീക്കറായി ഐസൻ കോട്ടിൻ്റെ സ്ഥാനാർത്ഥി വിജയിച്ചു, ഭൂരിപക്ഷം 66-52

ഇസ്രയേലിൽ പുതിയ ഗവൺമെൻ്റ് ഉണ്ടാക്കാൻ പ്രസിഡൻ്റ് ഐസക് ഹെർസോഗ് നേതാവ് ചുമതലപ്പെടുത്തിയ യാഷർ പാർട്ടി ഗാഡി ഐസൻകോട്ട് ഭൂരിപക്ഷ പിന്തുണ തെളിയിക്കാനുള്ള ആദ്യ വോട്ടെടുപ്പിൽ വിജയം പാർലമെൻ്റായ നെസറ്റിൽ സ്പീക്കറാവാൻ എയ്‌സൻകോട്ട നിർദ്ദേശിച്ച മതൻ കഹാൻ 66-52 ജയിച്ചപ്പോൾ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അതൊരു നാണക്കേടാണെന്നു പറഞ്ഞു റോഷം പൂണ്ടു.
എന്നാൽ പുതിയ ഭരണത്തിനു വേണ്ടി വഴി മാറാതെ നെതന്യാഹുവിനു മറ്റു വഴികളൊന്നും ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഭിന്നാഭിപ്രായങ്ങളുള്ള പല പാർട്ടികളെയും കോർത്തിണക്കാനുളള ഐസൻകോട്ടിൻ്റെ പരിശ്രമം കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും നെതന്യാഹുവിനെ ഒഴിവാക്കുക എന്ന ആവശ്യം അവരെ ഒന്നിച്ചു നിർത്തുന്നു എന്നും വ്യക്തമാണ്.
കഹാനയുടെ കീഴിൽ നെസറ്റ് പുതിയൊരു അദ്ധ്യായം എഴുതുമെന്ന് ഐസൻകോട്ട് പ്രത്യാശ പ്രകടിപ്പിച്ചു. ‘ഭീകരവാദികളായ’ അറബ് പാർട്ടികളുടെ പിന്തുണയോടെ കഹാന നേടിയ വിജയം നാണക്കേടാണെന്നു നെതന്യാഹു പറഞ്ഞു.




