‘കള്ളക്കഥ കോടതിയിൽ തകർന്നു, കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പേരും പാർട്ടിയുടെ കേഡർമാർ, പാർട്ടി ഒപ്പമുണ്ടാകും’: അരിയിൽ ഷുക്കൂർ വധക്കേസ് വിധിയിൽ MV ഗോവിന്ദൻ | MV Govindan

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതേവിട്ട പ്രത്യേക സിബിഐ കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി സിപിഎം നേതാവ് എം.വി. ഗോവിന്ദൻ. ഇരുവർക്കുമെതിരെ മെനഞ്ഞ കള്ളക്കഥ കോടതിയിൽ തകർന്നുവെന്നും ലീഗും കോൺഗ്രസും ചേർന്നുണ്ടാക്കിയ കഥയാണ് സിപിഎം നേതാക്കളെ പ്രതിചേർത്തതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.(MV Govindan Says Fabrication Against P Jayarajan And TV Rajesh Collapsed)
കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പേരും തുടർനിയമനടപടി സ്വീകരിക്കുമെന്നും പാർട്ടിയുടെ പ്രധാന കേഡർമാരായ അവർക്കൊപ്പം പാർട്ടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പത്മജ വേണുഗോപാൽ ബിജെപി വിട്ട സംഭവം കോൺഗ്രസിന്റെയും ബിജെപിയുടെയും ആഭ്യന്തരപ്രശ്നമാണെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
കേരളത്തിലെ യുഡിഎഫ് ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ വ്യാഴാഴ്ചയാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി വിധി പറഞ്ഞത്. കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പി. ജയരാജൻ, ടി.വി. രാജേഷ്, എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരുൾപ്പെടെ 18 പ്രതികളെ കോടതി വെറുതേവിട്ടു.
Story Summary
Following the Ernakulam special CBI court verdict acquitting P. Jayarajan, T.V. Rajesh, and Shyamjith in the Ariyil Shukoor murder case while sentencing seven direct assailants to life imprisonment, CPM leader M.V. Govindan called the conspiracy case a fabricated story by the League and Congress and pledged party backing for legal appeals by the 13 convicts.




