കോട്ടുകാലിൽ 26-കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി | Kottukal news

വിഴിഞ്ഞം: തിരുവനന്തപുരം കോട്ടുകാലിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Kottukal news). കോട്ടുകാൽ പയറ്റുവിള പുലിവിള കൈത്തറി സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ശരൺ (26) ആണ് മരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.
അമ്മ ശോഭന ഉച്ചക്കടയ്ക്ക് സമീപമുള്ള കല്യാണമണ്ഡപത്തിൽ ജോലിക്കും സഹോദരൻ ശരത് പുറത്തേക്കും പോയ സമയത്താണ് സംഭവം നടന്നത്. ഇരുവരും രാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുൻവാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറക്കാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ നാട്ടുകാരെ വിവരം അറിയിച്ചു.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വാതിലിന്റെ പൂട്ട് തകർത്താണ് വീട്ടിനുള്ളിൽ പ്രവേശിച്ചത്. പരിശോധനയിൽ വീടിനുള്ളിലെ സൺഷെയ്ഡിന്റെ ക്ലാമ്പിൽ തോർത്ത് ഉപയോഗിച്ച് കൈകൾ പിന്നിൽ കെട്ടിയ നിലയിൽ ശരണിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്
മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ആദ്യം ദുരൂഹത ആരോപിച്ചിരുന്നു. എന്നാൽ പൊലീസ് ഇൻക്വസ്റ്റിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലും മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് എസ്ഐ എം. പ്രശാന്ത് വ്യക്തമാക്കി.
ശരണിന്റെ മൊബൈൽ ഫോൺ വിശദമായ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Story Summary:
A 26-year-old man, Sharan, was found dead inside his house at Kottukal in Thiruvananthapuram. He worked as an electrician at an institute. His family members discovered the body after returning home at night and breaking open the locked front door with the help of local residents. Police said the inquest and post-mortem confirmed death by hanging and stated that no other suspicious circumstances had been identified. His mobile phone has been taken for detailed examination.




