Skip to content
November 20, 2026
⌕

പ്രേതബാധയെന്ന് സംശയം; ടെക്സസിൽ 3 പിഞ്ചുകുഞ്ഞുങ്ങളെ തലയറുത്ത് കൊലപ്പെടുത്തി പിതാവ്, വധശിക്ഷയ്ക്ക് മുൻപ് പറഞ്ഞത് ഇങ്ങനെ!

November 20, 2026
Share this post to

ടെക്സസ്: 2003ൽ തന്റെ മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി തലയറുത്ത കേസിൽ ജോൺ അലൻ റൂബിയോയ്ക്ക് വധശിക്ഷ നടപ്പാക്കി. 46 വയസ്സുകാരനായ റൂബിയോയെ നവംബർ 17 ചൊവ്വാഴ്ച ടെക്സസിലെ ഹണ്ട്സ്‌വിൽ ജയിലിൽ മാരക വിഷം കുത്തിവച്ചാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

2003 മാർച്ച് 11നാണ് റൂബിയോ മൂന്ന് കുട്ടികളായ ജുലിസയെ (3), ജോൺ എസ്തേബനെ (14 മാസം), മേരി ജെയിനെ (2 മാസം) കൊലപ്പെടുത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളും കുട്ടികൾക്ക് മേൽ പ്രേതബാധയുണ്ടെന്ന വിശ്വാസവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്.

വധശിക്ഷയ്ക്ക് മുൻപ് നൽകിയ അവസാന സന്ദേശത്തിൽ താൻ ഇപ്പോൾ പഴയ വ്യക്തിയല്ലെന്ന് റൂബിയോ പറഞ്ഞു. സ്വർഗത്തിൽ തന്റെ കുട്ടികളെ വീണ്ടും കാണാനാകുമെന്നും കുടുംബാംഗങ്ങൾ തന്നെ മാപ്പ് നൽകുമെന്നുമാണ് പറഞ്ഞത്. കേസിലെ മറ്റൊരു പ്രതിയും റൂബിയോയുടെ പങ്കാളിയുമായ ആഞ്ചല കമാച്ചോയ്ക്ക് നേരത്തെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

കുട്ടികളുടെ ഓർമയ്ക്കായി സംഭവം നടന്ന സ്ഥലം പിന്നീട് ‘ട്രെസ് ആഞ്ചലെസ് പാർക്ക്’ എന്ന പേരിൽ കമ്മ്യൂണിറ്റി ഗാർഡനാക്കി മാറ്റിയിരുന്നു. വധശിക്ഷ നടപ്പാക്കിയ രാത്രിയിൽ ഇവിടെ കുട്ടികളുടെ സ്മരണയ്ക്കായി മെഴുകുതിരി തെളിയിച്ച് പ്രാർഥനയും നടന്നു.

Get more updates from Pudukad News on Google