Skip to content
November 20, 2026
⌕

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് 6 മാസമായിട്ടും മദ്യനയം ആവിഷ്കരിച്ചിട്ടില്ലെന്ന് എംബി രാജേഷ്; മദ്യനയത്തിൽ മുഖ്യമന്ത്രി ഓന്ത് നിറം മാറുന്നത് പോലെ മാറി

November 20, 2026
Share this post to

പാലക്കാട്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് 6 മാസമായിട്ടും മദ്യനയം ആവിഷ്കരിച്ചിട്ടില്ലെന്നും ഡ്രൈ ഡേ തന്നെ എടുത്ത് കളയണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വാർത്ത വരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംബി രാജേഷ്. 

ടൂറിസം മന്ത്രിയും ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ അങ്ങനെ പറഞ്ഞു. മദ്യനയത്തിൽ മുഖ്യമന്ത്രി സതീശൻ ഓന്ത് നിറം മാറുന്നത് പോലെ മാറി എന്നും മുൻ എക്സൈസ് മന്ത്രി കൂടിയായി എംബി രാജേഷ് പറഞ്ഞു. ഡ്രൈ ഡേ ഒഴിവാക്കി പ്രത്യേക അനുമതി വാങ്ങാതെ ഇവന്റുകൾക്കും മറ്റുമായി സർവസ്വാതന്ത്ര്യം കൊടുക്കുകയാണ്. ഇവരല്ലേ എൽഡിഎഫ് സർക്കാർ മദ്യമൊഴുക്കുന്നു എന്ന് പറഞ്ഞതെന്നും എംബി രാജേഷ് ചോദിച്ചു.

എവിടെ കെസിബിസി?. അവർക്ക് എന്താണ് പറയാനുള്ളത്? മദ്യനയത്തിൽ മുഖ്യമന്ത്രി സതീശൻ ഓന്ത് നിറം മാറുന്നത് പോലെ മാറി. മുഖ്യമന്ത്രി ഒരു കൂസലുമില്ലാതെ നിലപാടുകൾ മാറ്റുകയാണ്. 


നിലപാടുകളുടെ രാജകുമാരൻ എന്നായിരുന്നു വിളിപ്പേര്. ഇപ്പോൾ അവസരവാദത്തിന്റെ ചക്രവർത്തി ആയിരിക്കുന്നു. വേണ്ടപ്പെട്ടവർക്ക് ബാർ ലൈസൻസ് കിട്ടാൻ വേണ്ടി സർക്കാർ ഉത്തരവുകൾ വൈകിപ്പിക്കുന്നു. വേണ്ടപ്പെട്ടവർക്ക് ബാർ ലൈസൻസ് കിട്ടാൻ വേണ്ടി സർക്കാർ ഉത്തരവുകൾ വൈകിപ്പിക്കുന്നു. 


നെടുമ്പാശ്ശേരി വാഹനാപകടത്തിലെ പ്രതിക്ക് മദ്യം നൽകിയ ബാർ ലൈസൻസ് റദ്ദാക്കിയോ?. ഇപ്പോൾ നടക്കുന്നത് മന്ത്രിസഭയിൽ തർക്കം നടന്നോ എന്നുള്ള തർക്കമാണ്. 

ആരെ ഭയന്നാണ് നിയമവിരുദ്ധമായി കൊടുത്തു എന്ന് പറയുന്ന 5 ബാർ ലൈസൻസുകൾ എക്സൈസ് മന്ത്രി റദ്ദാക്കാത്തത്. ആരാണ് മന്ത്രി എം ലിജുവിൻ്റെ കൈകൾക്ക് കൂച്ചുവിലങ്ങ് ഇടുന്നത്. 


എക്സൈസ് മന്ത്രിക്ക് മുകളിൽ പവർ ഗ്രൂപ്പാണോ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇക്കാര്യം ദുരൂഹമാണ്. എക്സൈസിനെ നോക്കുകുത്തിയാക്കിയാണ് തൂഫാൻ നടക്കുന്നത്. തൂഫാൻ ഒരു പിആർ എക്സൈസ് മാത്രമാണ്. പരസ്പര വിശ്വാസമില്ലാത്ത സംഘമായി മന്ത്രി സഭമാറി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും തമ്മിൽ പരസ്പര വിശ്വാസമില്ല. കേരളത്തിൽ ഭരണം പാരാലിസിസിൽ ആണെന്നും എംബി രാജേഷ് പറഞ്ഞു.


പത്മജ തിരിച്ചുവരട്ടെ. അതിനുള്ള ബന്ധുത്വം അവർക്കുണ്ട്. ആന്റണിയുടെ മകൻ കൂടി അവിടെയുണ്ടല്ലോ. കേരളത്തിൽ ബിജെപി-യുഡിഎഫ് ഡീൽ ആണ് നടക്കുന്നത്. 

സർക്കാരിനെതിരെ ബിജെപി ഒരക്ഷരം മിണ്ടാറില്ലെന്നും എംബി രാജേഷ് പറഞ്ഞു. കേരളത്തിലെ ഭരണം ബിജെപിക്കാര്‍ അവരുടേതെന്നും കോൺഗ്രസുകാര്‍ അവരുടേതെന്നും പറയുന്നു. ഞാനൊന്നും പറഞ്ഞില്ല, എന്നോടൊന്നും പറഞ്ഞില്ല എന്നതാണ് ഈ സര്‍ക്കാറിന്റെ ടാഗ് ലൈൻ എന്നും എംബി രാജേഷ് പറഞ്ഞു.

 

Get more updates from Pudukad News on Google