Skip to content
November 20, 2026
⌕

സൗദിയുടെ തെക്കൻ മേഖലയെ ലക്ഷ്യമിട്ട ഹൂതി മിസൈൽ തകർത്തതായി സൗദി സഖ്യസേന: സനായിൽ വ്യോമാക്രമണമെന്ന് റിപ്പോർട്ട് | Saudi Led Coalition

November 20, 2026
Share this post to
Saudi Led Coalition

റിയാദ്: യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ സൗദി അറേബ്യയുടെ തെക്കൻ മേഖലയെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധ സംവിധാനം തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന വെള്ളിയാഴ്ച അറിയിച്ചു. ഇരുവിഭാഗങ്ങളും തമ്മിലുള്ള അതിർത്തി കടന്നുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് പുതിയ സംഭവവികാസം.(Saudi Led Coalition Intercepts Houthi Missile Targeting Southern Region Amid Escalation)

തെക്കൻ മേഖലയിൽ ഡ്രോണുകളും തകർത്തതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. ജിസാൻ, അബഹ, ഖമീസ് മുഷൈത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മുൻകരുതൽ മുന്നറിയിപ്പുകൾ നൽകിയെങ്കിലും പിന്നീട് അപകടസാധ്യത ഒഴിഞ്ഞതായി അറിയിച്ചു. അതേസമയം, യെമൻ തലസ്ഥാനമായ സനായിൽ വെള്ളിയാഴ്ച സൗദി വ്യോമാക്രമണം നടന്നതായി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ ആക്രമണത്തെക്കുറിച്ച് സൗദി അറേബ്യ പ്രതികരിച്ചിട്ടില്ല.

യെമനുമായി അതിർത്തി പങ്കിടുന്ന തെക്കൻ സൗദി അറേബ്യയിലെ സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, ഊർജ്ജ നിലയങ്ങൾ എന്നിവയ്ക്ക് നേരെ ഹൂതികൾ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിവരികയാണ്. വ്യാഴാഴ്ച റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും സൗദി സോവറിൻ വെൽത്ത് ഫണ്ടിന്റെ ആസ്ഥാനവുമായ ടവറിന് നേരെ ഹൂതി ആക്രമണമുണ്ടായി ഒരു ദിവസത്തിന് ശേഷമാണ് പുതിയ ആക്രമണശ്രമം.

Story Summary

The Saudi-led coalition announced on Friday that air defences intercepted and destroyed a Houthi ballistic missile aimed at Saudi Arabia’s southern region, alongside drone interceptions and temporary alerts in areas including Jazan, Abha, and Khamis Mushait. Meanwhile, it is reported Saudi airstrikes on Sanaa, though Riyadh has not commented. The latest escalation comes a day after a Houthi strike hit a prominent skyscraper in Riyadh and follows renewed cross-border hostilities since July after a period of relative calm.

Get more updates from Pudukad News on Google