ഡ്രൈഡേയിൽ മാറ്റം പുതിയ മദ്യനയത്തിന് ശേഷം; മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതികരിച്ച് എക്സൈസ് മന്ത്രി | Kerala dry day policy

തിരുവനന്തപുരം: ഡ്രൈഡേ ഒഴിവാക്കണമെന്ന ധനകാര്യ സബ്ജക്ട് കമ്മിറ്റി യോഗത്തിലെ മുഖ്യമന്ത്രിയുടെ നിലപാടിനെക്കുറിച്ച് പ്രതികരിച്ച് എക്സൈസ് മന്ത്രി എം. ലിജു (Kerala dry day policy). ഡ്രൈഡേയിൽ മാറ്റം വരുത്തണമോയെന്ന കാര്യത്തിൽ പുതിയ മദ്യനയം പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്ന് മന്ത്രി വ്യക്തമാക്കി.
നിലവിൽ സംസ്ഥാനത്ത് മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഡ്രൈഡേയെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
എം.ബി. രാജേഷിന് മറുപടി നൽകേണ്ടതില്ല
ബേക്കറികളിൽ 15 ശതമാനം വീര്യമുള്ള മദ്യം വിതരണം ചെയ്യാൻ അനുമതി നൽകിയ വ്യക്തിയാണ് എം.ബി. രാജേഷെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ രാജേഷിന് മറുപടി നൽകേണ്ട ആവശ്യമില്ലെന്നും ലിജു പറഞ്ഞു.
ധനകാര്യ സബ്ജക്ട് കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി എന്താണ് പറഞ്ഞതെന്ന് അറിയണമെങ്കിൽ യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങളോട് ചോദിച്ചാൽ മതിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Summary:
Excise Minister M. Liju has said that any decision on changing the dry-day policy will be taken only after the state’s new liquor policy is finalised. He said discussions on the liquor policy are ongoing and that it is premature to debate dry days now. Responding to M.B. Rajesh, Liju also referred to the permission granted for distributing liquor with 15 per cent alcohol content in bakeries.




