Skip to content
November 22, 2026
⌕

കാണാതായ പെൺകുട്ടിയടക്കം നിരവധി കേസുകൾ തെളിയാത്തതിനിടെ പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം; ഇൻസ്പെക്ടറുടെ നടപടി വിവാദത്തിൽ | Sathiyamangalam police station Ganapati Homam

November 21, 2026
Share this post to
Sathiyamangalam police station Ganapati Homam

തമിഴ്നാട്ടിലെ വിഴുപ്പുറം ജില്ലയിൽ പൊലീസ് സ്റ്റേഷനുള്ളിൽ ഗണപതി ഹോമം നടത്തിയ ഇൻസ്പെക്ടറുടെ നടപടി വിവാദമായി. ജിഞ്ചിക്ക് സമീപമുള്ള സത്യാമംഗലം പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടർ സുരേഷ് ബാബുവാണ് ഭാര്യയും ബന്ധുക്കളും ചേർന്ന് പൂജ നടത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
യൂണിഫോമും പൂമാലയും ധരിച്ച ഇൻസ്പെക്ടർ ഹോമത്തിൽ പങ്കെടുക്കുന്നതും പൊലീസ് സ്റ്റേഷനിലെ മുറിയിൽ യാഗവേദി ഒരുക്കി പൂജ നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. പുരോഹിതന്മാരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. (Sathiyamangalam police station Ganapati Homam)

ജിഞ്ചിക്ക് സമീപമുള്ള ആലമ്പുടി ഗ്രാമത്തിൽ നിന്ന് 40 ദിവസം മുമ്പ് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടെത്താനാകാതെ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഹോമം നടന്നത്. പ്രദേശത്ത് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവവും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയതുമടക്കം ദുരൂഹമായ കേസുകൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർച്ചയായ ഇത്തരം സംഭവങ്ങളും ജോലിസമ്മർദവും കാരണമാണ് പൊലീസ് സ്റ്റേഷനിൽ ഹോമം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഔദ്യോഗിക സ്ഥാപനത്തിനുള്ളിൽ ഇൻസ്പെക്ടർ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും പങ്കെടുപ്പിച്ച് മതപരമായ ചടങ്ങ് നടത്തിയ നടപടി പൊലീസ് വൃത്തങ്ങളിലും നാട്ടിലും ചർച്ചയായിട്ടുണ്ട്.

Summary: A police inspector in Villupuram, Tamil Nadu, performed a Ganapati Homam inside a police station with his family and relatives. The ritual has sparked controversy as police continue investigating several unresolved cases, including the disappearance of a minor girl 40 days ago.

Get more updates from Pudukad News on Google