Skip to content
November 22, 2026
⌕

മഴക്കുറവ് തിരിച്ചടിയായി. ഉള്ളി ഉല്‍പാദനം പകുതിയായി കുറഞ്ഞേക്കും. കേരളത്തിലെ അടുക്കളയില്‍ ഉള്ളി ചേര്‍ത്തുള്ള വിഭവങ്ങള്‍ കുറയ്‌ക്കേണ്ടി വരും

November 21, 2026
Share this post to

കോട്ടയം:  രാജ്യത്തെ പ്രധാന ഉള്ളി ഉല്‍പാദന കേന്ദ്രമായ മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ ഉള്ളി ഉല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടാകുമെന്നു റിപ്പോര്‍ട്ട്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ അനുഭവപ്പെട്ട രൂക്ഷമായ മഴക്കുറവാണു കര്‍ഷകര്‍ക്കു കനത്ത തിരിച്ചടിയായത്.

ഈ സീസണില്‍ ഉല്‍പാദനം ഏകദേശം 49 ശതമാനത്തോളം കുറയുമെന്നാണു വിലയിരുത്തല്‍. ഇത് വരും ദിവസങ്ങളില്‍ കേരളത്തിലടക്കം ഉള്ളി വിപണിയില്‍ വലിയ വിലക്കയറ്റത്തിനും ക്ഷാമത്തിനും ഇടയാക്കിയേക്കുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്.

ഉള്ളി കൃഷിക്ക് ഏറ്റവും നിര്‍ണായകമായ മാസങ്ങളാണ് ഓഗസ്റ്റും സെപ്റ്റംബറും. ജൂലൈ മാസത്തില്‍ നാസിക്കില്‍ ആവശ്യത്തിനു മഴ ലഭിച്ചിരുന്നതിനാല്‍ മികച്ച വിളവു പ്രതീക്ഷിച്ചാണു കര്‍ഷകര്‍ കൃഷിപ്പണികള്‍ ആരംഭിച്ചത്.

എന്നാല്‍, പിന്നീടുള്ള രണ്ട് മാസങ്ങളില്‍ നീണ്ട വരണ്ട കാലാവസ്ഥയാണ് ജില്ലയില്‍ അനുഭവപ്പെട്ടത്. ഇതോടെ, കൃഷിയിറക്കാന്‍ ഭൂമി ഒരുക്കിയിരുന്ന പല കര്‍ഷകര്‍ക്കും വിത്തിറക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമുണ്ടായി.

നേരത്തേ കൃഷിയിറക്കിയ സ്ഥലങ്ങളില്‍ മഴയുടെ അഭാവം ചെടികളുടെ വളര്‍ച്ചയെ സാരമായി ബാധിച്ചു. ആവശ്യത്തിന് ഈര്‍പ്പം ലഭിക്കാത്തതിനാല്‍ വിളവിന്റെ അളവിലും ഗുണമേന്മയിലും വലിയ കുറവുണ്ടാകാന്‍ ഇത് കാരണമായിട്ടുണ്ട്.

ഇന്ത്യയിലെ ഉള്ളി വിപണിയെ നിയന്ത്രിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് നാസിക്. ഇവിടെ ഉല്‍പാദനം പകുതിയായി കുറയുന്നത് കേരളത്തിലേക്കുള്ള ഉള്ളി ലഭ്യതയെ ബാധിക്കും. വിപണിയിലേക്ക് എത്തുന്ന ഉള്ളിയുടെ അളവ് കുറയുന്നതോടെ സാധാരണക്കാരുടെ അടുക്കള ബജറ്റിനെ താളംതെറ്റിക്കുന്ന വിധത്തില്‍ വില ഉയരാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

Get more updates from Pudukad News on Google