Skip to content
November 22, 2026
⌕

പാക് പ്രതിനിധി സംഘത്തിന് താജ്മഹൽ സന്ദർശിക്കാൻ അനുമതി; നിസാമുദ്ദീൻ ദർഗയ്ക്ക് സുരക്ഷാ ക്ലിയറൻസില്ല | Pakistan delegation India

November 21, 2026
Share this post to
Pakistan delegation India

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) സാംസ്കാരിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ പാകിസ്ഥാൻ പ്രതിനിധി സംഘത്തിന് താജ്മഹൽ സന്ദർശിക്കാൻ അനുമതി നൽകിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു (Pakistan delegation India). എന്നാൽ ഡൽഹിയിലെ നിസാമുദ്ദീൻ ദർഗ സന്ദർശിക്കാനുള്ള സംഘത്തിന്റെ നിർദേശത്തിന് സുരക്ഷാ ക്ലിയറൻസ് ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

പാകിസ്ഥാന്റെ കാലാവസ്ഥാ, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി മുസദിക് മസൂദ് മാലിക്കിന്റെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം ഇന്ത്യയിലെത്തിയത്. താജ്മഹലിന് പുറമെ സുരക്ഷാ അനുമതി ലഭിച്ച ഡൽഹിയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സംഘം സന്ദർശിക്കും.

ഹുമയൂണിന്റെ മഖ്ബറ, ഡൽഹി ഹാട്ട് എന്നിവയും സന്ദർശനത്തിനായി അനുമതി ലഭിച്ച സ്ഥലങ്ങളുടെ പട്ടികയിലുണ്ട്. നിസാമുദ്ദീൻ ദർഗ സന്ദർശനത്തിന് സുരക്ഷാ ക്ലിയറൻസ് ലഭിക്കാത്തതിനാൽ ആ സന്ദർശനം അനുവദിച്ചിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

Story Summary:

The Pakistan delegation attending the Shanghai Cooperation Organisation cultural summit in New Delhi has been permitted to visit the Taj Mahal, according to the Ministry of External Affairs. However, the delegation has not received security clearance to visit the Nizamuddin Dargah. Led by Pakistan’s Minister for Climate Change and Environmental Coordination, Musadik Masood Malik, the delegation may also visit other approved sites, including Humayun’s Tomb and Dilli Haat.

Get more updates from Pudukad News on Google