Skip to content
November 23, 2026
⌕

രാജസ്ഥാൻ വാഹനാപകടം: ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു | President Droupadi Murmu

November 22, 2026
Share this post to
President Droupadi Murmu

ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രാഷ്ട്രപതി ദ്രൗപദി മുർമു അനുശോചനമറിയിച്ചു. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.(President Droupadi Murmu condoles loss of lives in Rajasthan road accident)

ഞായറാഴ്ച പുലർച്ചെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ ശംഭുപുരയ്ക്ക് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് അമിതവേഗതയിലെത്തിയ ക്രൂയിസർ വാഹനം ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒൻപത് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

“രാജസ്ഥാനിലെ കോട്ടയിലുണ്ടായ വാഹനാപകടത്തിൽ നിരവധി പേർ മരിച്ച വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. മരിച്ചവരുടെ കുടുംബങ്ങളെ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു,” രാഷ്ട്രപതി എക്സിലൂടെ കുറിച്ചു.

Story Summary

President Droupadi Murmu expressed her deepest condolences to the families of the victims who lost their lives in a tragic road accident on the Kota-Udaipur National Highway in Rajasthan on Sunday. In a post on X, she described the news as extremely saddening and wished a speedy recovery to the eight people injured when their Cruiser vehicle rammed into a parked truck near Shambhupura early Sunday morning.

Get more updates from Pudukad News on Google