Skip to content
November 23, 2026
⌕

ജൂനിയർ ഡോക്ടർമാരെ മർദ്ദിച്ചെന്ന പരാതി: ഉത്തർപ്രദേശിൽ യൂത്ത് കോൺഗ്രസ് നേതാവിനും മറ്റ് 2 പേർക്കുമെതിരെ കേസ് | UP Youth Congress

November 22, 2026
Share this post to
UP Youth Congress

ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ രണ്ട് ജൂനിയർ ഡോക്ടർമാരെ മർദ്ദിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനും മറ്റ് രണ്ടുപേർക്കുമെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഞായറാഴ്ചയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.(UP Youth Congress Leader And Two Others Booked For Assaulting Junior Doctors In Shahjahanpur)

ഡോക്ടറുമായി തർക്കത്തിലേർപ്പെട്ട ഒരു രോഗിയുടെ കൂട്ടിരിപ്പുകാരൻ വിളിച്ചുവരുത്തിയതിനെ തുടർന്നാണ് മൂവരും ആശുപത്രിയിലെത്തിയതെന്നാണ് ആരോപണം. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (സിറ്റി) ദേവേന്ദ്ര കുമാർ വ്യക്തമാക്കി.

വെള്ളിയാഴ്ച രാംജി അവസ്തി തന്റെ അനുയായികൾക്കൊപ്പം നിരവധി വാഹനങ്ങളിലായി മെഡിക്കൽ കോളേജിൽ എത്തുകയും, ജൂനിയർ ഡോക്ടർമാരായ അൻഷുമാൻ, ഹർഷവർധൻ എന്നിവരെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

Story Summary

Shahjahanpur police have registered an FIR against Indian Youth Congress district president Ramji Awasthi and two others for allegedly assaulting two junior doctors at a government medical college following a complaint from the college principal. The trio allegedly arrived at the hospital in multiple vehicles after being contacted by a patient’s attendant who had argued with a doctor.

Get more updates from Pudukad News on Google