Skip to content
November 23, 2026
⌕

ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങിയ 20-കാരൻ മുങ്ങിമരിച്ചു | Ithikkara River drowning

November 22, 2026
Share this post to
Ithikkara River drowning

ഓയൂർ: സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ യുവാവ് ഇത്തിക്കരയാറ്റിൽ മുങ്ങിമരിച്ചു (Ithikkara River drowning). ചെറിയവെളിനല്ലൂർ പേഴുംമൂട്ടിൽ വീട്ടിൽ അൽ അമീൻ (20) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് പോരേടം പെരപ്പയം ഭാഗത്തായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ അൽ അമീൻ ആറ്റിലെ കയത്തിൽ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കടയ്ക്കൽ അഗ്നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്.

മൃതശരീരം കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പേഴുംമൂട്ടിൽ വീട്ടിൽ ബദറുദ്ദീന്റെയും ഷാഹിദയുടെയും മകനാണ് അൽ അമീൻ. സഹോദരങ്ങൾ: അജിന, ആൻസി.

Story Summary:
A 20-year-old man, Al Ameen, drowned in the Ithikkara River while swimming with friends near Perappayam in Poredam, on Sunday evening. The Kadakkal Fire and Rescue Services team recovered his body. It has been kept at the mortuary of Kollam Medical College Hospital.

Get more updates from Pudukad News on Google