Skip to content
November 23, 2026
⌕

തിരുച്ചിറപ്പള്ളിയിൽ വാൻ മരത്തിലിടിച്ച് അപകടം; എട്ട് പേർ മരിച്ചു | Tiruchirappalli accident

November 22, 2026
Share this post to
Tiruchirappalli accident

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിയന്ത്രണം വിട്ട വാൻ റോഡരികിലെ വേപ്പുമരത്തിലിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു (Tiruchirappalli accident). രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുച്ചിറപ്പള്ളി ജില്ലയിലെ ജംബുനാഥപുരത്തിന് സമീപം തുറയൂർ–മുസിരി റോഡിൽ ഞായറാഴ്ചയായിരുന്നു അപകടം.

തഞ്ചാവൂർ ജില്ലയിലെ തിരുക്കാട്ടുപ്പള്ളിയിലെ ഇഷ്ടികക്കളത്തിൽ ജോലി ചെയ്യുന്ന പത്തുപേരാണ് അപകടത്തിൽപ്പെട്ടത്. നാമക്കൽ ജില്ലയിലെ എരുമപ്പെട്ടിയിൽ സഹപ്രവർത്തകനായ സുരേഷിന്റെ വീട്ടിൽ നടന്ന കാതുകുത്ത് ചടങ്ങിൽ പങ്കെടുത്ത ശേഷം ഒമ്നി വാനിൽ മടങ്ങുകയായിരുന്നു ഇവർ.

ജംബുനാഥപുരത്തിന് സമീപമുള്ള കൊത്തൂർപ്പട്ടി ബ്രാഞ്ച് റോഡിലെത്തിയപ്പോൾ വാൻ നിയന്ത്രണം വിട്ട് റോഡരികിലെ വേപ്പുമരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പവാടൈ, സംഗിലി, രാജേഷ്, മാണിക്കം, മുരുകൻ എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ഗുരുതരമായി പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ ശക്തിവേൽ, സീതാരാമൻ, സുബ്രമണി എന്നിവർ കൂടി മരിച്ചു. പരിക്കേറ്റ മറ്റ് രണ്ടുപേരെ പിന്നീട് തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

ജീയപുരം ഡിഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്.

Story Summary:
Eight people died and two others were seriously injured after an Omni van lost control and crashed into a neem tree on the Thuraiyur–Musiri road near Jambunathapuram in Tamil Nadu’s Tiruchirappalli district. The victims were brick-kiln workers returning from a family function in Namakkal district. Police have registered a case and are investigating the cause of the accident.

Get more updates from Pudukad News on Google