Skip to content
November 23, 2026
⌕

പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5,000 രൂപ വരെ പിഴ; കർശന നടപടിയുമായി ജില്ലാ ഭരണകൂടം | Pamba River pollution

November 22, 2026
Share this post to
Pamba River pollution

പത്തനംതിട്ട: ശബരിമല തീർഥാടനത്തോടനുബന്ധിച്ച് പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ജില്ലാ ഭരണകൂടം (Pamba River pollution). നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നവരിൽ നിന്ന് 5,000 രൂപ വരെ പിഴ ഈടാക്കും. പിഴ അടയ്ക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും ശബരിമല എഡിഎം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കമായതോടെ പമ്പാനദിയിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ വിവിധ തലങ്ങളിൽ ചർച്ചകൾ നടന്നിരുന്നു. കഴിഞ്ഞ തീർഥാടന കാലയളവിൽ ടൺ കണക്കിന് വസ്ത്രമാലിന്യങ്ങളാണ് പമ്പയിൽ നിന്ന് നീക്കം ചെയ്തത്. എന്നാൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി രണ്ട് ദിവസത്തിനുള്ളിൽ തന്നെ നദി വീണ്ടും മലിനമാകുന്ന സാഹചര്യമുണ്ടായിരുന്നു.

മുന്നറിയിപ്പുകൾ അവഗണിച്ച് വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നു

വിവിധ ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടും തീർഥാടകർ പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തുടരുകയാണ്. ഇതോടെയാണ് ജില്ലാ ഭരണകൂടം പിഴ ഉൾപ്പെടെയുള്ള കർശന നടപടികളുമായി മുന്നോട്ടുവന്നത്.

പമ്പയിൽ തുണിമാലിന്യങ്ങൾ കുന്നുകൂടുന്നത് തടയാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നേരത്തെ ഹൈക്കോടതിയും നിർദേശിച്ചിരുന്നു. നദിയുടെ ശുചിത്വം ഉറപ്പാക്കുന്നതിനും മാലിന്യപ്രശ്നം നിയന്ത്രിക്കുന്നതിനുമാണ് പുതിയ ഉത്തരവ്.

Story Summary:
The Pathanamthitta district administration has announced a fine of up to ₹5,000 for pilgrims who discard clothes in the Pamba River during the Sabarimala pilgrimage season. Those who fail to pay the fine may face prosecution. The order comes amid recurring pollution in the river despite repeated cleaning drives and awareness campaigns. The Kerala High Court had also directed authorities to take strict action against the dumping of textile waste.

Get more updates from Pudukad News on Google