Skip to content
November 23, 2026
⌕

കണ്ണൂരിലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗം കലാപാഹ്വാനവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ‘ചോരയ്ക്ക് പകരം ചോദിക്കും’, ‘എണ്ണിയെണ്ണി ചോദിക്കും’ തുടങ്ങിയ പ്രയോഗങ്ങൾ സത്യപ്രതിജ്ഞാലംഘനമെന്നും വിമർശനം. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കുമെന്നും മുന്നറിയിപ്പ്

November 23, 2026
Share this post to

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കണ്ണൂര്‍ പ്രസംഗം കലാപാഹ്വാനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പ്രസംഗത്തിലെ പകരം ചോദിക്കും, എണ്ണിയെണ്ണി ചോദിക്കും തുടങ്ങിയ പ്രയോഗങ്ങള്‍ സത്യപ്രതിജ്ഞാലംഘനമാണെന്നും, പ്രസംഗം നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. 

ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും, മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ രണ്ട് മന്ത്രിമാര്‍ ഒപ്പമുണ്ടായിരുന്നുവെന്നത് ഗൗരവതരമാണെന്നും പിണറായി വ്യക്തമാക്കി. എസ്‌ഐടി രൂപീകരിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്വേഷണങ്ങളുടെ നിഷ്പക്ഷതയെ സംശയനിഴലിലാക്കുന്നുവെന്നും പിണറായി വിമര്‍ശിച്ചു. 


അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമേല്‍ പരസ്യമായ രാഷ്ട്രീയ സമ്മര്‍ദമാണ് മുഖ്യമന്ത്രി ചെലുത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗം സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനിടയാക്കുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.


കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് യുവജന നേതാക്കള്‍ ക്രൂരമായി ആക്രമണങ്ങള്‍ നേരിട്ട സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കണ്ണൂരില്‍ പ്രസംഗിച്ചിരുന്നത്. പഴയ സംഭവങ്ങള്‍ അധികാരത്തിലെത്തിയാല്‍ മറന്നുകളയുന്ന പതിവ് തന്റെ സര്‍ക്കാരിനുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. 

പഴയകാല ആക്രമണങ്ങള്‍ക്ക് പിന്നിലെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് സതീശന്‍ ഉദ്ദേശിച്ചിരുന്നത്. ഇതിനായി ഉപയോഗിച്ച, ചോരയ്ക്ക് പകരം ചോദിക്കും, എണ്ണിയെണ്ണി പകരം ചോദിക്കുമെന്ന് പ്രയോഗങ്ങളാണ് രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയത്.

Get more updates from Pudukad News on Google