Skip to content
November 23, 2026
⌕

ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കണ്ടറി സ്‌കൂളിൽ മിത്ര സംഗമം സംഘടിപ്പിച്ചു

November 23, 2026
Share this post to

 ആലപ്പുഴ: ആലപ്പുഴ തിരുവമ്പാടി ഹയർ സെക്കണ്ടറി സ്‌കൂളിൽ മിത്ര സംഗമം പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു.  1982 ൽ എസ് എസ് എൽ സി പൂർത്തീകരിച്ച പൂർവ്വ വിദ്യാത്ഥികളാണ് മിത്ര സംഗമം എന്ന പേരിൽ ഒത്തുചേർന്നത്. പൂർവ്വ വിദ്യാർത്ഥിയായ ഡോക്‌ടർ   പി മനോജ് കുമാർ മിത്ര സംഗമം ഉദ്ഘാടനം ചെയ്തു. 

ഡി. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർത്ഥിയായ കഥാകൃത്ത്  മോഹൻ കുമാറിനെ സംഗമത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.  

പി വേണുക്കുട്ടൻ, സനൽകുമാർ, സിന്ധു രാധാകൃഷ്ണൻ , അനിൽകുമാർ, രാധിക, ഗോപകുമാർ, സുഭാഷ്, സുഭഗൻ, രാജശ്രീ , ഹേമ , ശ്രീകല, അജിത, ശ്രീലത എന്നിവർ പ്രസംഗിച്ചു.പൂർവ്വ വിദ്യാർത്ഥികളുടെ മക്കളിൽ നിന്നും എം. ബി .ബി .എസ് ബിരുദം നേടിയ ഡോക്‌ടർ  അമ്പാടി വിജയകുമാർ,

ബി എഡ് റാങ്ക് ജേതാവ് അർച്ചന കലേഷ് , പ്ലസ് ടുവിന്  ഉന്നത വിജയം നേടിയ ആദിത്യ കലേഷ്, കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ  ഫുൾ എപ്ലസ് നേടിയ വൈഗ എന്നിവർക്ക് മൊമെന്റോയും ക്യാഷ് അവാർഡും നൽകി. 

 നൂറിൽ അധികം പേർ പങ്കെടുത്ത ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥികളും കൊച്ചു കുട്ടികളും അടക്കമുള്ളവർ വിവിധങ്ങളായ കലാ പരിപാടികൾ അവതരിപ്പിച്ചു.         

Get more updates from Pudukad News on Google