Skip to content
November 25, 2026
⌕

രാജ്യമൊട്ടാകെ വധശിക്ഷ കൂടുതൽ വ്യാപകമാകണമെന്നു പ്രസിഡൻ്റ് ട്രംപ്

November 25, 2026
Share this post to

രാജ്യത്തെവിടെയും കൂടുതൽ കുറ്റങ്ങൾക്ക് വധശിക്ഷ നൽകണമെന്ന് പ്രസിഡൻ്റ് ട്രംപ് നിർദ്ദേശിച്ചു.കാലിഫോർണിയയിൽ 548 പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു ഗവർണർ ഗവിൻ ന്യൂസമിനെ ട്രംപ് വിമർശിച്ചു.

കൂടുതൽ പേർക്കു വധശിക്ഷ നിയമം ഉണ്ടാക്കണമെന്നു ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റിൽ കൊലക്കേസ് ഇരകളുടെ കുടുംബങ്ങളോട് സംസാരിക്കുമ്പോൾ ട്രംപ് പറഞ്ഞു.

മൈനാർ കുട്ടികളെ വധിച്ചവർക്കും ലൈംഗിക അതിക്രമങ്ങൾ ചെയ്യുന്നവർക്കും നിയമം അനുവദിക്കുമ്പോൾ ഉചിതമായ വിധം വധശിക്ഷ ആവശ്യപ്പെടണമെന്ന് ഓട്ടോണി ജനറലിനു എഴുതിയ മെമ്മോയിൽ ട്രംപ് ആവശ്യപ്പെടുന്നു. തട്ടിക്കൊണ്ടു പോകൽ, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾക്കും അത് ബാധകമാക്കണം. ബലത്സംഗം, ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റങ്ങൾക്കും.

വധശിക്ഷ വിധിച്ചു കഴിഞ്ഞാൽ എത്രയും വേഗം നടപ്പാക്കണം എന്ന് ട്രംപ് ആവശ്യപ്പെട്ടു. തൻ്റെ പിന്തുണയോടെ റിപ്പബ്ലിക്കൻ റെപ്. ബ്രാണ്ടൻ ഗിൽ (ടെക്‌സസ്) കൊണ്ടുവന്നത് വെറും ശിക്ഷാ നിയമം എത്രയും വേഗം നിയമമാക്കണമെന്നു ട്രംപ് നിർദ്ദേശിച്ചു. രാജ്യത്തെ കുടിയേറ്റക്കാർ ചെയ്യുന്ന കുറ്റങ്ങൾക്ക് ശിക്ഷ ഉറപ്പാക്കാനുള്ള വ്യവസ്ഥകളും ആ ബില്ലിൽ ഉണ്ട്.

ട്രംപ് വീണ്ടും പ്രസിഡൻ്റ് ആയ ശേഷം ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് 49 കേസിൽ വധശിക്ഷ ആവശ്യപ്പെട്ടെന്ന് ഓട്ടോ ജനറൽ ടോഡ് ബ്ലാഞ്ച് പറഞ്ഞു.

ന്യൂസം പ്രഖ്യാപിച്ച മാപ്പു രാജ്യം കണ്ട ഏറ്റവും ഞെട്ടിക്കുന്ന അന്യായമാണെന്നു ട്രംപ് ചൂണ്ടിക്കാട്ടി. ആരെയെങ്കിലും നീതിയെന്ന പേരു പറഞ്ഞു കൊല്ലുന്നതു കൊണ്ട് നമ്മുടെ സമൂഹം കൂടുതൽ സുരക്ഷിതമാവുമെന്ന് താൻ കരുതുന്നില്ല എന്നാണ് ന്യൂസം പറഞ്ഞത്. ഇളവ് ലഭിച്ചവർ ജയിലിൽ ശിക്ഷ തുടരുമെന്ന് അദ്ദേഹം ഉറപ്പു നൽകി. അവർ കുറ്റം ചെയ്‌തിട്ടില്ല എന്നു സ്ഥാപിച്ചിട്ടില്ല.

കാലിഫോർണിയയിൽ 2006ലാണ് വധശിക്ഷ നടപ്പാക്കിയത്. 2019ൽ ന്യൂസം വധശിക്ഷ മരവിപ്പിക്കയും ചെയ്തു.

Get more updates from Pudukad News on Google