ലുട്ട്യൻസ് ഡൽഹിയിൽ ദലൈലാമയ്ക്ക് ബംഗ്ലാവ് അനുവദിച്ച് കേന്ദ്ര സർക്കാർ | Central Govt

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ലുട്ട്യൻസ് ഡൽഹിയിൽ കേന്ദ്ര സർക്കാർ ബംഗ്ലാവ് അനുവദിച്ചതായി റിപ്പോർട്ട്. പണ്ഡിറ്റ് രവിശങ്കർ ശുക്ല ലെയ്നിലുള്ള ബംഗ്ലാവാണ് അനുവദിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു.(Central Govt Allots Bungalow in Lutyens Delhi to Tibetan Spiritual Leader Dalai Lama)
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ചൊവ്വാഴ്ചയാണ് ബംഗ്ലാവ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് ദലൈലാമയുടെ ഓഫീസായ ഗാഡൻ ഫോഡ്രാങ് ട്രസ്റ്റിന് ബംഗ്ലാവ് അനുവദിച്ചതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.
Story Summary
The central government has reportedly allotted a bungalow on Pandit Ravi Shankar Shukla Lane in Lutyens’ Delhi to Tibetan spiritual leader the Dalai Lama. Sources indicated that the allotment was made to the Gaden Phodrang Trust, the office of the Dalai Lama, following a request from the Ministry of External Affairs, though an official statement from the Housing and Urban Affairs Ministry is awaited.




