Skip to content
November 25, 2026
⌕

ഖത്തർ ദേശീയ ഗ്രാൻഡ് പ്രിക്സ് ഫെൻസിങ് ടൂർണമെന്റിൽ വെങ്കലത്തിളക്കവുമായി ബാസിൽ ജാഫർഖാൻ

November 25, 2026
Share this post to

ഖത്തർ: 2026-ലെ ഖത്തർ ദേശീയ ഗ്രാൻഡ് പ്രിക്സ് ഫെൻസിങ് ടൂർണമെന്റിൽ ഇന്ത്യയുടെ അഭിമാനമായി ബാസിൽ ജാഫർഖാൻ വെങ്കല മെഡൽ നേടി. 14 വയസ്സിൽ താഴെയുള്ളവരുടെ ഫോയിൽ വിഭാഗത്തിലാണ് ബാസിൽ മികച്ച പ്രകടനത്തോടെ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഖത്തർ ഫെൻസിങ് ഫെഡറേഷൻ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ ഖത്തർ, ഫ്രാൻസ്, മലേഷ്യ, ഒമാൻ, ലിബിയ, ഫിലിപ്പീൻസ്, സിറിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളോടാണ് ബാസിൽ മാറ്റുരച്ചത്. ശക്തമായ മത്സരങ്ങൾക്കൊടുവിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യൻ താരം വെങ്കല മെഡൽ സ്വന്തമാക്കിയത്.

2021, 2022, 2023, 2024, 2025 വർഷങ്ങളിൽ നടന്ന ദേശീയ മത്സരങ്ങളിലും ഗ്രാൻഡ് പ്രിക്സ് സർക്യൂട്ട് മത്സരങ്ങളിലും ഫോയിൽ, എപ്പി വിഭാഗങ്ങളിലായി നിരവധി നേട്ടങ്ങൾ ബാസിൽ കൈവരിച്ചിട്ടുണ്ട്.

19409bac-497a-4c09-9073-5f0f2aaf7eb4

ഇതുവരെ ആറ് സ്വർണ മെഡലുകളും രണ്ട് വെള്ളി മെഡലുകളും അഞ്ച് വെങ്കല മെഡലുകളും ഉൾപ്പെടെ 13 മെഡലുകളാണ് ബാസിൽ സ്വന്തമാക്കിയിട്ടുള്ളത്.

2024-ൽ ഖത്തറിൽ നടന്ന ലോക ഗ്രാൻഡ് പ്രിക്സ് സീനിയർ ഫെൻസിങ് മത്സരത്തിൽ വളണ്ടിയറായി സേവനമനുഷ്ഠിക്കാനും ബാസിലിന് അവസരം ലഭിച്ചിരുന്നു.

ഖത്തർ ഭവൻസ് പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബാസിൽ ജാഫർഖാൻ. ഖത്തറിലെ പൊതുപ്രവർത്തകനും ജി.എം.എഫ് ഖത്തർ നാഷണൽ പ്രസിഡന്റുമായ അഡ്വ. ജാഫർഖാന്റെയും ആശ ഷാദിരിയുടെയും മകനാണ്.

 സഹോദരങ്ങളായ ഷൈമ ജാഫർഖാനും ജാസിം ജാഫർഖാനും ഖത്തറിലെ ഫെൻസിങ്, ആർച്ചറി കായികരംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന താരങ്ങളാണ്.

ബാസിലിന്റെ മികച്ച നേട്ടത്തിന് കായികരംഗത്തുനിന്നും വിവിധ സംഘടനകളിൽനിന്നും അഭിനന്ദനങ്ങൾ പ്രവഹിക്കുന്നു.

Get more updates from Pudukad News on Google