Skip to content
November 25, 2026
⌕

‘യോഗി ആദിത്യനാഥോ മറ്റാരെങ്കിലുമോ’; യുപിയിൽ മുഖ്യമന്ത്രി ആരെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്ന് കേശവ് പ്രസാദ് മൗര്യ | Keshav Prasad Maurya on Yogi Adityanath

November 25, 2026
Share this post to
Keshav Prasad Maurya on Yogi Adityanath

2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുക ബിജെപി നിയമസഭാംഗങ്ങളായിരിക്കുമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും ആ സ്ഥാനത്തെത്തുമോ അതോ മറ്റാരെങ്കിലും മുഖ്യമന്ത്രിയാകുമോ എന്നത് തിരഞ്ഞെടുപ്പിന് ശേഷമേ തീരുമാനിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. എബിപി ന്യൂസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മൗര്യ.
യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിൽ മൗര്യക്ക് മടിയുണ്ടോ എന്ന ചോദ്യത്തിന് അത്തരമൊരു അഭിപ്രായവ്യത്യാസമില്ലെന്നായിരുന്നു മറുപടി. ( Keshav Prasad Maurya on Yogi Adityanath)

നിലവിൽ അദ്ദേഹം മുഖ്യമന്ത്രിയാണ്. അടുത്ത തിരഞ്ഞെടുപ്പിലും ബിജെപി അധികാരത്തിലെത്തിയാൽ പാർട്ടിയുടെ മുഖ്യമന്ത്രിയുണ്ടാകും. എന്നാൽ ആരായിരിക്കും ആ വ്യക്തിയെന്ന് തിരഞ്ഞെടുപ്പിന് ശേഷമാണ് തീരുമാനിക്കുകയെന്നും മൗര്യ പറഞ്ഞു.
ബിജെപി എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാറില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും സർക്കാരുകളുടെ ഭരണനേട്ടങ്ങളും ഉയർത്തിക്കാട്ടിയാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയിച്ചെത്തുന്ന എംഎൽഎമാർ കേന്ദ്ര നേതൃത്വവുമായും പാർലമെന്ററി ബോർഡുമായും കൂടിയാലോചിച്ചാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

2023ൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപി ഇതേ രീതിയാണ് പിന്തുടർന്നതെന്ന് മൗര്യ ചൂണ്ടിക്കാട്ടി. അതേസമയം, യോഗി ആദിത്യനാഥുമായി തനിക്ക് ഒരിക്കലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2017 മുതൽ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയായി തുടരുന്ന മൗര്യ, കുശ്വാഹ-മൗര്യ വിഭാഗത്തിൽ നിന്നുള്ള പ്രമുഖ ഒബിസി നേതാവാണ്.

Summary: Uttar Pradesh Deputy Chief Minister Keshav Prasad Maurya said the BJP will decide its chief minister after the 2027 Assembly elections. He said the choice could be incumbent Yogi Adityanath or another leader, following the party’s usual practice.

Get more updates from Pudukad News on Google