‘ആർക്കെതിരെയും സൈബർ ആക്രമണം നടത്തിയിട്ടില്ല, ഷാഫിയുമായുള്ളത് സഹോദര ബന്ധം, ഉമ്മൻ ചാണ്ടി പെരുമാറിയത് വാത്സല്യത്തോടെ’: രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil

പത്തനംതിട്ട: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. ആർക്കെതിരെയും താൻ സൈബർ ആക്രമണം നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പിലുമായി തനിക്കുള്ളത് സഹോദര ബന്ധമാണെന്നും ഗുരുശിഷ്യ ബന്ധമല്ലെന്നും രാഹുൽ പറഞ്ഞു.(Rahul Mamkootathil Denies Cyber Attack Allegations Calls Bond With Shafi Parambil Brotherly)
രാജ്‌മോഹൻ ഉണ്ണിത്താൻ്റെ പരോക്ഷ ആരോപണങ്ങൾക്ക് മറുപടിയായാണ് രാഹുലിന്റെ പ്രതികരണം. രാജ്‌മോഹൻ ഉണ്ണിത്താൻ തന്റെ പേര് പറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും, എന്തെങ്കിലും പറയാനുണ്ടെങ്കിൽ സ്വന്തം പ്രൊഫൈലിലൂടെ പറയും എന്നതിനപ്പുറം സൈബർ സേനയെ വിന്യസിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു. തനിക്കെതിരെയും സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പരാതി നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാഫി പറമ്പിലും താനും തമ്മിൽ സഹോദരസ്നേഹമാണുള്ളതെന്നും ഗുരുശിഷ്യബന്ധമൊന്നുമില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. ഉമ്മൻ ചാണ്ടി തങ്ങളുടെ ജീവിതത്തിലെ വൈകാരിക ഭാഗമാണെന്നും, അദ്ദേഹം തന്നോട് എന്നും വാത്സല്യത്തോടെയാണ് പെരുമാറിയിട്ടുള്ളതെന്നും ഒരിക്കലും എതിർത്തിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
Story Summary
Rahul Mamkootathil dismissed allegations of orchestrating cyber attacks against anyone inside or outside the Congress party, responding indirectly to remarks by Kasaragod MP Rajmohan Unnithan. Clarifying his bond with Shafi Parambil as brotherly rather than a mentor-disciple relationship.




