Skip to content
November 25, 2026
⌕

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. നവംബർ 26നകം കുറ്റപത്രം നൽകണമെന്ന ഹൈക്കോടതി നിർദേശം. പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി

November 25, 2026
Share this post to

കൊല്ലം: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. കൊല്ലം വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെയുള്ളവരാണ് പ്രതികള്‍. നവംബര്‍ 26നകം കുറ്റപത്രം നല്‍കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.

വര്‍ഷങ്ങളായി കേസ് നീണ്ടുപോകുന്നതില്‍ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കുറ്റപത്രം നല്‍കാന്‍ സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.


കേസിലെ പ്രതികള്‍ പൊതുജന ഓഫീസുകളും ആയി ബന്ധമില്ലാത്തവര്‍ ആയതിനാല്‍ പ്രോസിക്യൂഷന്‍ അനുമതിയുടെ ആവശ്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, അനുമതി അനിവാര്യം എന്ന നിലപാടിലായിരുന്നു ഹര്‍ജിക്കാര്‍. 


കേസിലെ വെള്ളാപ്പള്ളി നടേശനടക്കമുള്ള പ്രതികള്‍ ആരും തന്നെ പൊതുകാര്യാലയങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളുകളല്ല. അതുകൊണ്ടുതന്നെ പ്രോസിക്യൂഷന്‍ അനുമതി വേണ്ട എന്നായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്.

കേസുമായി ബന്ധപ്പെട്ട് വളരെ പ്രധാനപ്പെട്ട ഉത്തരവായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട കേസുകളിലും കുറ്റപത്രം തയാറായിട്ടുണ്ടെങ്കിലും പ്രോസിക്യൂഷന്‍ അനുമതിയുമായി ബന്ധപ്പെട്ട തര്‍ക്കമുള്ളതിനാല്‍ കോടതി സമര്‍പ്പിക്കാന്‍ ആയിട്ടുണ്ടായിരുന്നില്ല. പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണ്ടെന്ന് വ്യക്തമായതോടെ കേസിലെ എട്ടോളം കുറ്റപത്രങ്ങള്‍ ഇനി കോടതിയിലേക്ക് വരും. വിചാരണ നടപടിയിലേക്ക് പോകുന്നതില്‍ തടസമില്ലാത്ത സ്ഥിതി വന്നിരുന്നു.

Get more updates from Pudukad News on Google