Skip to content
November 25, 2026
⌕

എൽ എഫ് കോളേജിൽ ‘നിഴൽക്കുത്ത്’ പുസ്തക ചർച്ച സംഘടിപ്പിച്ചു.

November 25, 2026
Share this post to

ഗുരുവായൂർ: കലാലയ അന്തരീക്ഷത്തിൽ വായനയുടെയും സർഗ്ഗാത്മകതയുടെയും പുത്തൻ അലയൊലികൾ തീർത്തുകൊണ്ട് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. കോളേജ് ലൈബ്രറിയുടെയും റീഡേഴ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രശസ്ത എഴുത്തുകാരൻ സുരേന്ദ്രൻ മങ്ങാട്ടിന്റെ ‘നിഴൽക്കുത്ത്’ എന്ന കഥാസമാഹാരത്തെ ആസ്പദമാക്കിയാണ് സംവാദം നടന്നത്.

​കോളേജ് സെമിനാർ ഹാളിൽ നടന്ന വർണ്ണാഭമായ ചടങ്ങ് പ്രശസ്ത നടനും സാംസ്കാരിക പ്രവർത്തകനുമായ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. പുതിയ കാലഘട്ടത്തിൽ വായനയും സാഹിത്യ ചർച്ചകളും വിദ്യാർത്ഥികളിൽ സാംസ്കാരിക അവബോധം വളർത്തുന്നതിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ . സി. (ഡോ.) ജെ. ബിൻസി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​തുടർന്ന് നടന്ന പുസ്തക ചർച്ചയ്ക്ക് പ്രശസ്ത കവികളായ ഡോ. രാവുണ്ണി, . സെബാസ്റ്റ്യൻ, ഹംസ അറയ്ക്കൽ എന്നിവരും വിദ്യാർത്ഥി പ്രതിനിധികളായ ജുസൈല കെ., അനുശ്രീ കെ. എസ്. എന്നിവരും ചർച്ചക്ക് നേതൃത്വം നൽകി. തുടർന്ന് ഗ്രന്ഥകർത്താവ് സുരേന്ദ്രൻ മങ്ങാട്ട് വിദ്യാർത്ഥികളുമായി സംവദിക്കുകയും മറുപടി പ്രസംഗം നടത്തുകയും ചെയ്തു.

​ചടങ്ങിൽ ദേവനന്ദന കെ. സ്വാഗതവും, കോ-ഓർഡിനേറ്റർ . സി. (ഡോ.) ജോയ്‌സി എ. ജെ. ആശംസയും, . ബക്കർ കെ. കെ. നന്ദിയും രേഖപ്പെടുത്തി. കോ-ഓർഡിനേറ്റർ ഡോ. റോയ് മാത്യു എം. പരിപാടികൾ ഏകോപിപ്പിച്ചു. നിരവധി അധ്യാപകരും വിദ്യാർത്ഥികളും സഹൃദയരും ഗ്രന്ഥശാലാ പ്രവർത്തകരും സാഹിത്യ സംഗമത്തിൽ പങ്കെടുത്തു.

Get more updates from Pudukad News on Google