ഓൺലൈൻ വഴി ഷൂ വാങ്ങുന്നതിനിടെ യുവാവിന് നഷ്ടമായത് 28,849 രൂപ; വിലാസം മാറ്റാൻ ഒരു രൂപ അടയ്ക്കണമെന്ന നിർദേശം തട്ടിപ്പിന് വഴിയൊരുക്കി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കോഴിക്കോട്: ഓൺലൈൻ സൈറ്റിൽനിന്ന് ഷൂ വാങ്ങുന്നതിനിടെ യുവാവിന് നഷ്ടമായത് 28, 849 രൂപ. ബംഗളൂരു സ്വദേശിയായ 31കാരനാണ് പണം നഷ്ടമായത്. ഡൽഹിവറി ആപിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്താണ് 2,100 രൂപയുടെ ഷൂ വാങ്ങിയത്.
ഇൗ സമയം വിലാസം മാറ്റാൻ ശ്രമിച്ചു. ഇതിന് ഒരു രൂപ ആദ്യം അടയ്ക്കാൻ സൈറ്റിൽനിന്ന് നിർദേശം ലഭിച്ചതിനനുസരിച്ച് പണം നൽകി. ഇൗ സമയത്താണ് അക്കൗണ്ടിൽനിന്ന് 28,849 രൂപ നഷ്ടമായത്. പരാതിയുടെ അടിസ്ഥാനത്തിൽ കസബ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Get more updates from Pudukad News on Google




