Skip to content
November 25, 2026
⌕

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിവിൽ പോയ സ്ത്രീ കൊല്ലത്ത് പിടിയിൽ; പത്തിലധികം ചെക്ക് കേസുകളിൽ വാറണ്ട് നിലവിലുണ്ടായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാർമെന്റ്സ്, തുണിത്തര ബിസിനസിന്റെ പേരിൽ നിരവധി പേരിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്ന് ആരോപണം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു

November 25, 2026
Share this post to

കാഞ്ഞങ്ങാട്: നിരവധി ചെക്ക് കേസുകളിൽ വാറണ്ട് നിലനിൽക്കുകയും കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിവിൽ പോവുകയും ചെയ്ത സ്ത്രീയെ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് താമസിച്ചിരുന്ന സഫിയ എന്ന സ്ത്രീയെയാണ് കൊല്ലത്തെ വീട്ടിൽ ഒളിവിൽ കഴിയവേ കാഞ്ഞങ്ങാട് ഡിവൈഎസ്പി എം വി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള എൽപിസി സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

​ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-I ൽ സഫിയക്കെതിരെ പത്തിലധികം ചെക്ക് കേസുകളിൽ വാറണ്ട് നിലവിലുണ്ടായിരുന്നു. ഗാർമെന്റ്സ്, തുണിത്തരങ്ങൾ എന്നിവയുടെ ബിസിനസുമായി ബന്ധപ്പെട്ട് നിരവധി പേരിൽ നിന്നും കോടികൾ ഷെയർ ഇനത്തിൽ വാങ്ങി തട്ടിപ്പ് നടത്തിയ ശേഷമാണ് ഇവർ മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

​ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ സ്ക്വാഡ് അംഗങ്ങൾ കൊല്ലത്ത് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് കാഞ്ഞങ്ങാട് എത്തിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Get more updates from Pudukad News on Google