Skip to content
November 27, 2026
⌕

ട്രംപിൻ്റെ കുട്ടികളുടെ ഫണ്ടിലേക്ക് $1 ബില്യനിലധികം സംഭാവന എത്തിയെന്നു ബെസെൻ്റ്

November 26, 2026
Share this post to

കുട്ടികൾക്കായുള്ള പ്രസിഡൻ്റ് ട്രംപിൻ്റെ ട്രംപ് അക്കൗണ്ട് എന്ന ഫണ്ടിലേക്ക് സുഹൃത്തുക്കളും കുടുംബാംഗങ്ങളും കൂടി നൽകിയ സംഭാവനകൾ $1 ബില്യൺ കവിഞ്ഞെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെൻ്റ് അറിയിച്ചു. ജൂലൈ 4 നു ആരംഭിച്ച ഫണ്ടിൽ മൊത്തം നിക്ഷേപം $9 ബില്യൺ എത്തി.

മൂന്നു മില്യണിലധികം പേർ സംഭാവന നൽകിയെന്നു ട്രംപ് അക്കൗണ്ട് വെബ്സൈറ്റിൽ പറയുന്നു. മൈക്കൽ ഡെൽ, സൂസൻ ഡെൽ തുടങ്ങിയവർ വാഗ്ദാനം ചെയ്ത വമ്പിച്ച സംഭാവനകൾ ഇതിനു പുറമെയാണ്.

ട്രംപും സംഭാവന നൽകിയെന്നു ബെസെൻ്റ് പറഞ്ഞു. പണം നൽകിയ ആരുടെയും പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

530എ അക്കൗണ്ടുകൾ എന്നും അറിയപ്പെടുന്ന ഫണ്ടിലേക്ക് 18 വയസിൽ താഴെ പ്രായമുള്ള സോഷ്യൽ സെക്യൂരിറ്റി നമ്പറുളള കുട്ടികൾക്ക് യോഗ്യതയുണ്ട്.

മാതാപിതാക്കൾക്കും മറ്റുളളവർക്കും കൂട്ടായി വർഷം തോറും $5,000 വരെ നിക്ഷേപിക്കാം. കുട്ടികൾക്ക് 18 ആകുന്നതു വരെ.

Get more updates from Pudukad News on Google