Skip to content
November 26, 2026
⌕

ആയൂര്‍വേദ മരുന്നുകളില്‍ കൂടിയ അളവില്‍ മെറ്റല്‍ സാന്നിധ്യം; സര്‍ക്കാര്‍ ഇടപെടണമെന്ന് ഐഎംഎ

November 26, 2026
Share this post to

തിരുവനന്തപുരം: ആയുര്‍വേദ മരുന്നുകളില്‍ വലിയ അളവില്‍ മെര്‍ക്കുറി, ലെഡ് തുടങ്ങിയ ഹെവി മെറ്റലുകള്‍ ഉപയോഗിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഐഎംഎ. മതിയായ ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും കൂടാതെ ഇത്തരം ലോഹങ്ങള്‍ മരുന്നുകളില്‍ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.

ആധുനിക വൈദ്യശാസ്ത്രത്തില്‍ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ അംഗീകരിച്ച നിരവധി മരുന്നുകള്‍ ഉണ്ടായിരിക്കെ, ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം സര്‍ക്കാര്‍ നിരോധിക്കണം.

കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഡോ. അരുൺ  പറഞ്ഞു. സ്‌കിന്‍ കെയര്‍ ഉത്പന്നങ്ങളിലെ മെര്‍ക്കുറിയുടെ സാന്നിധ്യം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഐഎംഎയുടെ ഇടപെടല്‍.

സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളില്‍ കൂടിയ അളവില്‍ മെറ്റല്‍ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഉദാഹരണമായി റാസിന്ദൂര്‍ – എട്ട് ഗ്രാം മെര്‍ക്കുറി, സിദ്ധ മകരധ്വജ – രണ്ട് ഗ്രാം ഗോള്‍ഡ്, നാല് ഗ്രാം മെര്‍ക്കുറി, സ്വര്‍ണ്ണ ഭസ്മം – അഞ്ച് ഗ്രാം ലെഡ്, അഞ്ച് ഗ്രാം മെര്‍ക്കുറി എന്നിങ്ങനെ അടങ്ങിയിരിക്കുന്നു.

എന്നാല്‍ ശുദ്ധീകരിച്ച ശേഷവും നാനോ പാര്‍ട്ടിക്കിള്‍ വലിപ്പത്തിലേക്ക് മാറ്റിയ ശേഷവുമാണ് ഇത്തരം ലോഹങ്ങള്‍ മരുന്നുകളില്‍ ചേര്‍ക്കുന്നതെന്നാണ് നിര്‍മാണ കമ്പനികളുടെ വിശദീകരണം. അതിനാല്‍ വിഷബാധ ഉണ്ടാക്കില്ലെന്നും കമ്പനികള്‍ പറയുന്നു. നിലവില്‍, ഇത്തരം മരുന്ന് കമ്പനികളുടെ വാദങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറയുണ്ടോ എന്ന ആശങ്കയാണ് ഐഎംഎ പങ്കുവെക്കുന്നത്.

Get more updates from Pudukad News on Google