Skip to content
November 27, 2026
⌕

2027 യുപി നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാർട്ടിയുടെ ‘പിഡിഎ കാ പ്രണപത്ര’ പുറത്തിറക്കി അഖിലേഷ് യാദവ് | Akhilesh Yadav PDA manifesto

November 26, 2026
Share this post to
Akhilesh Yadav PDA manifesto

2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സമാജ്‌വാദി പാർട്ടിയുടെ പ്രകടനപത്രികയായ ‘പിഡിഎ കാ പ്രണപത്ര’ പുറത്തിറക്കി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ലഖ്‌നൗവിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. പിന്നാക്ക വിഭാഗങ്ങൾ, ദലിതർ, ന്യൂനപക്ഷങ്ങൾ എന്നിവരെ ഉൾക്കൊള്ളുന്ന രാഷ്ട്രീയ മുന്നേറ്റമാണ് പിഡിഎ എന്ന ആശയത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്. ( Akhilesh Yadav PDA manifesto)

പ്രകടനപത്രികയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ അസം ഖാൻ, ഡിംപിൾ യാദവ്, ശിവ്പാൽ യാദവ്, രാജേന്ദ്ര ചൗധരി, മുൻ ചീഫ് സെക്രട്ടറി അലോക് രഞ്ജൻ, അയോധ്യ എംപി അവധേഷ് പ്രസാദ്, മുൻ സംസ്ഥാന അധ്യക്ഷൻ നരേഷ് ഉത്തം തുടങ്ങിയവർ പങ്കെടുത്തു. ഉത്തർപ്രദേശിൽ അടുത്ത ഉപമുഖ്യമന്ത്രി മുസ്ലീമായിരിക്കുമെന്ന എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് പരിഹാസരൂപേണയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രഖ്യാപിക്കണമെന്നും അല്ലെങ്കിൽ പേരിനൊപ്പം ‘വസീർ’ എന്ന പദം ചേർക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസുമായി സഖ്യത്തിലായിരിക്കും സമാജ്‌വാദി പാർട്ടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നാണ് നിലവിലെ സൂചന. സീറ്റ് വിഭജന ചർച്ചകളിൽ ആദ്യഘട്ടമായി കോൺഗ്രസിന് 26 സീറ്റുകൾ നൽകാൻ എസ്പി സന്നദ്ധത അറിയിച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ 120 സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും ഇതിൽ കുറഞ്ഞ എണ്ണം അംഗീകരിക്കാൻ തയാറല്ലെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വിവരം. ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചകൾ തുടരുകയാണ്. 2017ലും 2022ലും തുടർച്ചയായി തിരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിട്ട സമാജ്‌വാദി പാർട്ടി അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 111 സീറ്റുകളായിരുന്നു പാർട്ടി നേടിയത്.

Summary: Samajwadi Party chief Akhilesh Yadav released the party’s ‘PDA Ka Prannpatra’ ahead of the 2027 Uttar Pradesh Assembly elections. Senior leaders, including Azam Khan and Dimple Yadav, attended the programme. The party is also holding seat-sharing discussions with Congress.

Get more updates from Pudukad News on Google