ഞൊട്ടാ ഞൊടിയനിൽ വിറ്റാമിൻ സി ധാരാളം

ഞൊട്ടാ ഞൊടിയ നിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ രോഗപ്രതിരോധശേഷി കൂട്ടാനും സാധാരണ ജലദോഷം, ചുമ എന്നിവയെ ചെറുക്കാനും സഹായിക്കുന്നു.
ഉയർന്ന അളവിലുള്ള ഭക്ഷ്യനാരുകൾ ദഹനം സുഗമമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.
ഗ്ലൈസമിക് സൂചിക കുറവായതിനാലും നാരുകൾ അടങ്ങിയിരിക്കുന്നതിനാലും രക്തത്തിലെ പഞ്ചസാരയുടെ അളവും ചീത്ത കൊളസ്ട്രോളും നിയന്ത്രിക്കാൻ ഇത് ഗുണകരമാണ്.
വിറ്റാമിൻ എ, കരോട്ടിനോയിഡുകൾ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ആന്റി-ഇൻഫ്ളമേറ്ററി ഗുണങ്ങൾ ശരീരത്തിലെ നീർക്കെട്ടും സന്ധിവേദനയും കുറയ്ക്കാൻ സഹായിക്കാം.
Get more updates from Pudukad News on Google




