പാലക്കാട് പട്ടികജാതി-പട്ടികവർഗ ഫണ്ട് തിരിമറി നടത്തിയ കേസ്. അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പാലക്കാട്: പാലക്കാട് മണ്ണാർക്കാട്, അട്ടപ്പാടി മേഖലകളിലെ പട്ടികജാതി-പട്ടികവർഗ ഫണ്ട് തിരിമറി നടത്തിയ കേസിൽ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. 7 കോടി 86 ലക്ഷത്തി 5000 രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് നടപടി. വകുപ്പ് തല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
അതേസമയം, ഗുരുതരമായ ഈ സാമ്പത്തിക തിരിമറിയെക്കുറിച്ചുള്ള അന്വേഷണം ആഭ്യന്തര വകുപ്പ് വിജിലൻസിന് കൈമാറുമെന്ന് മന്ത്രി കെ.എ. തുളസി വ്യക്തമാക്കി.
Get more updates from Pudukad News on Google




