Skip to content
November 29, 2026
⌕

ദുബായിലെ ജൂവലറിയിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ വീണ്ടും അറസ്റ്റിൽ

November 28, 2026
Share this post to

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ വീണ്ടും പോലീസ് പിടിയിലായി. ദുബായിലെ ജൂവലറി ബിസിനസിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയെന്ന പരാതിയിലാണ് പുതിയ അറസ്റ്റ്.

തിരുവനന്തപുരം ആനയറയിലെ സ്വകാര്യ ആശുപത്രിയെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ നേരത്തെ സുഹൈൽ അറസ്റ്റിലായിരുന്നു. 

ആശുപത്രിയെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ഉള്ളടക്കങ്ങൾ പിൻവലിക്കാൻ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട ഇയാളുടെ ദൃശ്യങ്ങൾ ആശുപത്രി അധികൃതർ തന്നെ പുറത്തുവിടുകയും തുടർന്ന് പേട്ട പോലീസ് പിടികൂടുകയുമായിരുന്നു.

2022-ൽ നടന്ന എ.കെ.ജി സെന്റർ ആക്രമണക്കേസിലും പ്രതിയാണ് സുഹൈൽ ഷാജഹാൻ. ആശുപത്രി ഉടമയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ചതടക്കമുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് സംഘടനയ്ക്ക് അപമാനകരമായ പ്രവൃത്തികളിലേർപ്പെട്ടതിന് ഇയാളെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു.

Get more updates from Pudukad News on Google