
ജോധ്പുർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ജനുവരിയിൽ ആരംഭിക്കുന്ന ജനറ്റിക് കൗൺസിലിങ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ജനിതകശാസ്ത്രം, കൗൺസിലിങ് എന്നീ മേഖലകളിൽ വിദഗ്ധ പരിശീലനം നൽകുന്ന ഈ കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. ആകെ പത്ത് സീറ്റുകളാണുള്ളത്.
ജനിതക വൈകല്യങ്ങളുള്ള കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണയും വിവരങ്ങളും നൽകുന്ന ആരോഗ്യ പ്രൊഫഷണലുകളെ വാർത്തെടുക്കുകയാണ് ഈ കോഴ്സിന്റെ ലക്ഷ്യം. പാഠ്യപദ്ധതിയിൽ മെഡിക്കൽ ജനറ്റിക്‌സ്, കൗൺസിലിങ് കഴിവുകൾ, ഹ്യൂമൻ ജനറ്റിക്‌സ്, ഇതിലെ ധാർമ്മിക പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. മെഡിക്കൽ ബിരുദമുള്ളവർക്കും ബയോടെക്നോളജി/ബയോ ഇൻഫർമാറ്റിക്‌സ്/ബയോ എൻജിനിയറിങ്ങിൽ ബിടെക് ഉള്ളവർക്കും ലൈഫ് സയൻസിൽ എംഎസ്സി പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.
Also Read: ഒന്നാം ക്ലാസ് പ്രവേശനത്തിന് ഇനി ആറ് വയസ്സ് നിർബന്ധം; ഹരിയാനയിൽ പുതിയ നിയമം പ്രാബല്യത്തിൽ
താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ 2026 ജനുവരി 22-ന് വൈകീട്ട് അഞ്ചിനകം www.aiimsjodhpur.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ 2025 ഡിസംബർ 31-നകം യോഗ്യതാ പരീക്ഷാ ഫലം ലഭിച്ചവരായിരിക്കണം. ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴ്സ് ഫീ 70,000 രൂപയാണ്.
The post ജനറ്റിക് കൗൺസിലിങ് പി.ജി ഡിപ്ലോമ; ജനുവരി 22 വരെ അപേക്ഷിക്കാം appeared first on Express Kerala.



