11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: 63-കാരന് 15 വർഷം കഠിനതടവും പിഴയും

11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: 63-കാരന് 15 വർഷം കഠിനതടവും പിഴയും

കോഴിക്കോട് 11 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചു. നന്മണ്ട സ്വദേശിയായ 63-കാരൻ രവീന്ദ്രനെയാണ് കോടതി ശിക്ഷിച്ചത്. 15 വർഷം കഠിന തടവിനും 35,000 രൂപ പിഴ ഒടുക്കാനുമാണ് ജഡ്ജ് നൗഷാദലി ഉത്തരവിട്ടത്. 2017-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ തന്ത്രപൂർവ്വം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെ കുട്ടി വിവരം തുറന്നു പറഞ്ഞതോടെയാണ് പുറംലോകം ഈ ക്രൂരത അറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.

The post 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: 63-കാരന് 15 വർഷം കഠിനതടവും പിഴയും appeared first on Express Kerala.

Spread the love
See also  സഖ്യകക്ഷിയെ ചതിച്ച് അമേരിക്ക 

New Report

Close