സഞ്ജു ഓപ്പണർ, ബുമ്ര നയിക്കുന്ന പേസ് നിര; ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ സാധ്യത ഇലവൻ ഇങ്ങനെ

സഞ്ജു ഓപ്പണർ, ബുമ്ര നയിക്കുന്ന പേസ് നിര; ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ സാധ്യത ഇലവൻ ഇങ്ങനെ

ന്ത്യ-ന്യൂസിലാൻഡ് ടി20 പരമ്പരയ്ക്ക് നാളെ തുടക്കം കുറിക്കും. വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് ആദ്യ പോരാട്ടം. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായുള്ള നിർണായക പരീക്ഷണമെന്ന നിലയിൽ അഞ്ച് മത്സരങ്ങളടങ്ങിയ ഈ പരമ്പര ഇരു ടീമുകൾക്കും സുപ്രധാനമാണ്. മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായും വിക്കറ്റ് കീപ്പറായും ടീമിലുണ്ടെന്നത് ആരാധകരുടെ ആവേശം വർധിപ്പിക്കുന്നു.

ആദ്യ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യത ഇലവൻ ഇങ്ങനെയാണ്

ഓപ്പണിംഗ് സഖ്യം: അഭിഷേക് ശർമയും സഞ്ജു സാംസണും ചേർന്നാകും ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിൽ അഭിഷേക് എത്തുമ്പോൾ, ടി20 ടീമിൽ നിന്ന് ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയ സാഹചര്യത്തിലാണ് സഞ്ജു തിരിച്ചെത്തുന്നത്. ലോകകപ്പ് ടീമിലും സഞ്ജു ഇടംപിടിച്ചിട്ടുണ്ട്.

മധ്യനിര: മൂന്നാം സ്ഥാനത്ത് നായകൻ സൂര്യകുമാർ യാദവ് ഇറങ്ങും. സമീപകാലത്തെ ഫോം ഔട്ട് മറികടന്ന് ലോകകപ്പിന് മുൻപ് താളം കണ്ടെത്തുകയാണ് സൂര്യയുടെ ലക്ഷ്യം. പരിക്കേറ്റ തിലക് വർമയ്ക്ക് പകരം ടീമിലെത്തിയ ശ്രേയസ് അയ്യർ നാലാമനായി കളിക്കും. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് അഞ്ചാമൻ. ആഭ്യന്തര ക്രിക്കറ്റിലും ദക്ഷിണാഫ്രിക്കൻ പരമ്പരയിലും കളിച്ചെത്തുന്ന ഹാർദിക് ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയുടെ കരുത്താണ്.

Also Read: ജഡേജ യുഗം അവസാനിക്കുന്നുവോ? ബാറ്റിംഗിലും ബൗളിംഗിലും പരാജയം! കരിയർ അവസാനത്തിലേക്ക്

ഫിനിഷർമാരും ഓൾറൗണ്ടർമാരും: ആറാം നമ്പറിൽ ഫിനിഷറുടെ റോളിൽ റിങ്കു സിംഗ് എത്തും. വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലായിരിക്കും ടീമിലെ പ്രധാന സ്പിൻ ഓൾറൗണ്ടർ. എട്ടാമനായി ശിവം ദുബെ എത്തുന്നതോടെ ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ആഴമേറും. ബൗളിംഗിലും ദുബെ ടീമിന് തുണയാകും. പേസ് ഓൾറൗണ്ടറായി ഹർഷിത് റാണയും ടീമിലിടം പിടിക്കും. വിക്കറ്റ് വീഴ്ത്തുന്നതിനൊപ്പം ബാറ്റിംഗിലും തിളങ്ങാൻ റാണയ്ക്ക് ശേഷിയുണ്ട്.

ബൗളിംഗ് നിര: പേസ് നിരയെ ജസ്പ്രിത് ബുമ്ര നയിക്കും. ലോകകപ്പിന് മുൻപ് പൂർണ്ണ കായികക്ഷമതയും ആത്മവിശ്വാസവും വീണ്ടെടുക്കാനാണ് ബുമ്ര ശ്രമിക്കുക. സ്പിൻ നിരയിൽ വരുൺ ചക്രവർത്തിക്കായിരിക്കും മുൻഗണന. വരുൺ എത്തുന്നതോടെ കുൽദീപ് യാദവ് പുറത്തിരിക്കേണ്ടി വന്നേക്കും.

The post സഞ്ജു ഓപ്പണർ, ബുമ്ര നയിക്കുന്ന പേസ് നിര; ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ സാധ്യത ഇലവൻ ഇങ്ങനെ appeared first on Express Kerala.

Spread the love
See also  പുറത്താക്കിയത് വലിയ നേതാവിനെയല്ല! ഒരു ബ്രാഞ്ച് അംഗത്തെ മാത്രം; പി.കെ. ശശിയെ പരിഹസിച്ച് എ. വിജയരാഘവൻ

New Report

Close