തിരുവനന്തപുരം വർക്കല ചെറുന്നിയൂർ വെള്ളിയാഴ്ച കാവ് ക്ഷേത്രത്തിന് സമീപം കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണ് ജെസിബി ഡ്രൈവർക്ക് ദാരുണാന്ത്യം. കൊല്ലം നെടുമൺകാവ് സ്വദേശി അനീഷ് (38) ആണ് അപകടത്തിൽ മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കുന്നിന്റെ മുകൾഭാഗം ഇടിഞ്ഞ് ജെസിബിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ജെസിബി ഭാഗികമായി തകർന്നു. നാട്ടുകാരും വർക്കലയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും ചേർന്ന് അനീഷിനെ പുറത്തെടുത്ത് ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് നടക്കുന്നത് അനധികൃത മണ്ണെടുപ്പാണെന്നും ഇത് സമീപത്തെ വീടുകൾക്ക് വലിയ ഭീഷണിയാണെന്നും നാട്ടുകാർ ആരോപിച്ചു.
The post വർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മണ്ണിടിച്ചിൽ! ജെസിബി ഡ്രൈവർ മരിച്ചു appeared first on Express Kerala.



